കൂലി ചോദിച്ച വർക്ക്ഷോപ് ഉടമയെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപിച്ചു
text_fieldsമർദനമേറ്റ കെ.കെ. ബിജു
മൂലമറ്റം: വാഹനം പണിതതിെൻറ കൂലി ചോദിച്ച വർക്ക് ഷോപ് ഉടമയെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപിച്ചതായി പരാതി. മൂലമറ്റം ഓട്ടോ ഇലക്ട്രിക്കൽ വർക്ക്ഷോപ് ഉടമ കെ.കെ. ബിജുവിനാണ് തലക്കും പുറത്തും ഗുരുതര മർദനമേറ്റത്. ബിജു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
പണിക്കൂലിയെ കുറിച്ചുള്ള തർക്കത്തെ തുടർന്ന് സമീപവാസി റോബിൻ വർക് ഷോപ്പിൽ എത്തി കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. മൊബൈൽ ഫോൺ നിലത്ത് എറിഞ്ഞ് ഉടച്ചതായും കാഞ്ഞാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ട് അറക്കുളം, കുടയത്തൂർ എന്നിവിടങ്ങളിലെ ഓട്ടോമൊബൈൽ വർക് ഷോപ് ഉടമകൾ പണിമുടക്കി.