വീട്ടമ്മയുടെ മാല കവർന്ന സ്ത്രീകള്‍ പിടിയില്‍
text_fieldsഅമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്ത വീട്ടമ്മയുടെ മാല കവർന്ന കേസിൽ രണ്ട് സ്ത്രീകളെ നാട്ടുകാർ പിടികൂടി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശിനികളായ മഞ്ജു, മാലതി എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച കാക്കാഴത്തായിരുന്നു സംഭവം.
കാക്കാഴം ഷൗക്കത്ത് മൻസിലിൽ റംല ബീവിയുടെ രണ്ടരപ്പവന്റെ മാലയാണ് കവർന്നത്. പല്ലനയിലെ ബന്ധുവീട്ടിൽനിന്ന് മടങ്ങിയ ഇവർ കാക്കാഴത്തെ സ്റ്റോപ്പിലിറങ്ങിയപ്പോൾ പ്രതികൾ മാലകവർന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന വഹാബ് എന്ന യുവാവ് പുറകെ എത്തിപ്പോൾ പ്രതികൾ കാക്കാഴം സ്കൂളിൽ ഒളിക്കാൻ ശ്രമിച്ചു. ഇവിടെനിന്ന് പിടികൂടിയ ഇവരെ പിന്നീട് അമ്പലപ്പുഴ പൊലീസിന് കൈമാറി.

