മസാജ് കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം; ഒരാൾ അറസ്റ്റിൽ
text_fieldsമാഹി: മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ അനധികൃതമായി പ്രവർത്തിച്ച മസാജ് കേന്ദ്രത്തിൽ റെയ്ഡ്. മാഹി സബ് ജയിലിന് സമീപം ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിച്ച് വരുന്ന ആയുർ പഞ്ചകർമ സ്പാ മസാജ് കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് മാഹി പൊലീസ് നടത്തിയ റെയ്ഡിൽ നടത്തിപ്പുകാരനെ പിടികൂടുകയായിരുന്നു.
മസാജ് സെന്ററിന്റെ പേരിൽ ആരംഭിച്ച വാട്സ്ആപ് ഗ്രൂപ്പുകൾ വഴി യുവതികളുടെ ഫോട്ടോകൾ ആവശ്യക്കാർക്ക് എത്തിക്കുകയും സ്പായിൽ പ്രത്യേകം സൗകര്യമുണ്ടെന്ന് അറിയിച്ച് വാണിഭം നടത്തിവരുകയും ചെയ്ത കണ്ണൂർ പള്ളിക്കുന്ന് സ്വദേശി വലിയവളപ്പിൽ വീട്ടിൽ ഷാജിയെ(49) മാഹി സർക്കിൾ ഇൻസ്പെക്ടർ എ. ശേഖറും സംഘവും അറസ്റ്റ് ചെയ്തു. ഷാജിയെ മാഹി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട മൂന്നുപേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും അറസ്റ്റ് ഉടൻ ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു

