Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന്ധ്രയിലെ സ്കൂളിനരികെയുള്ള കുറ്റിക്കാട്ടിൽ യുവതിയുടെ നഗ്നമായ മൃതദേഹം

text_fields
bookmark_border
ആന്ധ്രയിലെ സ്കൂളിനരികെയുള്ള കുറ്റിക്കാട്ടിൽ യുവതിയുടെ നഗ്നമായ മൃതദേഹം
cancel

അമരാവതി: ആന്ധ്രപ്രദേശിലെ ഹൈ സ്കൂളിനരികെയുള്ള കുറ്റിക്കാട്ടിൽ യുവതിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തി. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയാകാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. രാവിലെ 5.30ഓടെ പ്രഭാത കർമങ്ങൾക്കായി സ്കൂളിനരികിലെത്തിയതായിരുന്നു യുവതി. റെയിൽവേട്രാക്കിന് അടുത്താണ് സ്കൂൾ പരിസരം. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും യുവതി വീട്ടിലേക്ക് മടങ്ങിയെത്തിയില്ല.

തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു. വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബാപാത്‍ല ജില്ലയിലെ എപുരുപാളേം ഗ്രാമവാസിയാണ് യുവതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു. 48 മണിക്കൂറിനകം കുറ്റവാളികളെ പിടികൂടുമെന്നും പ്രഖ്യാപിച്ചു. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് മുഖ്യമന്ത്രി 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ദരിദ്രകുടുംബത്തിലെ അംഗമായ ​യുവതി തയ്യൽ ജോലിയിലൂടെയാണ് ഉപജീവനം നടത്തിയിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും സംശയമി​ല്ലെന്നാണ് കുടുംബം പറയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman's naked body found in bushes near Andhra School
Next Story