Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവിന്‍റെ കൊടും ക്രൂരത; യുവതിയുടെ കൈകൾ വെട്ടിമാറ്റി

text_fields
bookmark_border
യുവതിയുടെ അച്ഛനെയും ആക്രമിച്ചു
ഭർത്താവിന്‍റെ കൊടും ക്രൂരത; യുവതിയുടെ കൈകൾ വെട്ടിമാറ്റി
cancel
camera_alt

സന്തോഷ് 

പത്തനംതിട്ട: ഭർത്താവിന്‍റെ കൊടും ക്രൂരതയിൽ യുവതിയുടെ കൈകൾ അറ്റു. കലഞ്ഞൂർ പറയൻകോട് ചാവടിമലയിൽ വിജയന്‍റെ മകൾ വിദ്യയാണ് (26) ഭർത്താവ് ഏഴംകുളം സ്വദേശി സന്തോഷിന്‍റെ ആക്രമണത്തിനിരയായത്. യുവതിയുടെ അച്ഛനും വെട്ടേറ്റു.

ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറെനാളായി സന്തോഷും വിദ്യയും അകന്ന് കഴിയുകയാണ്. വിവാഹ മോചനക്കേസ് നടക്കുന്നതിനിടെ യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. വിദ്യയുടെ ഒരു കൈ മുട്ടിന് താഴെവെച്ചും മറ്റേ കൈയുടെ കൈപ്പത്തിയുമാണ് അറ്റുപോയത്. ഗുരുതര പരിക്കേറ്റ വിദ്യയെയും അച്ഛൻ വിജയനെയും തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലേക്ക് മാറ്റി.

വടിവാൾ ഉപയോഗിച്ചാണ് അതിക്രമം നടത്തിയത്. വിദ്യയുടെ തലയിലും വെട്ടേറ്റിട്ടുണ്ട്. വിദ്യയുടെ അച്ഛന് പിറകിലാണ് വെട്ടേറ്റത്. രണ്ടുമൂന്ന് ദിവസമായി സന്തോഷ് പ്രദേശത്ത് കറങ്ങുന്നുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. കൂടൽ സി.ഐ പുഷ്പരാജിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സന്തോഷിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - woman's hands were cut off by husband
Next Story