മൃതദേഹത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നി; യുവതിയുടെ മരണം കൊലപാതകം, ഭര്‍ത്താവ് കസ്റ്റഡിയില്‍
text_fieldsആമ്പല്ലൂർ: വരന്തരപ്പിള്ളിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് സംശയമുള്ളതായി പൊലീസ്. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനു സമീപം വാടകക്കു താമസിക്കുന്ന കണ്ണാറ കരടിയള തെങ്ങനാല്‍ വീട്ടില്‍ കുഞ്ഞുമോന്റെ ഭാര്യ ദിവ്യയാണ് (36) ശനിയാഴ്ച മരിച്ചത്.
പനിയും അലര്‍ജിയും ശ്വാസംമുട്ടലും മൂലം ദിവ്യ മരിച്ചെന്നാണ് കുഞ്ഞുമോനും ബന്ധുക്കളും പറഞ്ഞിരുന്നത്. മൃതദേഹം ഫ്രീസറിലേക്കു മാറ്റുകയും ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിൽ പൊലീസെത്തി മൃതദേഹത്തിലെ പാടുകള്‍ കണ്ടതോടെയാണ് കുഞ്ഞുമോനെ കസ്റ്റഡിയിലെടുത്തത്. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞുമോനും ദിവ്യക്കും 11 വയസ്സുള്ള മകനുണ്ട്. വേലൂപ്പാടം വെട്ടിങ്ങപ്പാടം പാറക്ക ഗംഗാധരന്റെയും ഷീലയുടെയും മകളാണ് ദിവ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

