Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീഡനശ്രമത്തിനിടെ...

പീഡനശ്രമത്തിനിടെ ട്രെയിനിൽനിന്ന് തള്ളിയിട്ട യുവതി മരിച്ചു

text_fields
bookmark_border
പീഡനശ്രമത്തിനിടെ ട്രെയിനിൽനിന്ന് തള്ളിയിട്ട യുവതി മരിച്ചു
cancel

ഛണ്ഡി​ഗ​ഢ്: പീ​ഡ​ന​ശ്ര​മം ചെ​റു​ക്കു​ന്ന​തി​നി​ടെ അ​ക്ര​മി ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് ത​ള്ളി​യി​ട്ട യു​വ​തി മ​രി​ച്ചു. ഹ​രി​യാ​ന​യി​ലെ ഫ​ത്തേ​ഹ​ബാ​ദി​ലെ ടൊ​ഹാ​ന​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. റോ​ത്ത​ക്കി​ലെ ല​ഖ​ൻ മ​ജ്റ​യി​ൽ​നി​ന്ന് ടൊ​ഹാ​ന​യി​ലേ​ക്കാ​ണ് യു​വ​തി യാ​ത്ര​ചെ​യ്തി​രു​ന്ന​ത്. അ​ക്ര​മം ന​ട​ക്കു​മ്പോ​ൾ യു​വ​തി​യോ​ടൊ​പ്പം ഒ​മ്പ​തു​വ​യ​സ്സു​ള്ള മ​ക​നു​മു​ണ്ടാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും ടൊ​ഹാ​ന​ക്ക് മു​മ്പു​ള്ള സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യി​രു​ന്നെ​ന്നും ട്രെ​യി​ൻ ഏ​റ​ക്കു​റെ കാ​ലി​യാ​യി​രു​ന്നെ​ന്നും റെ​യി​ൽ​വേ പൊ​ലീ​സ് പ​റ​ഞ്ഞു.

ട്രെ​യി​ൻ ടൊ​ഹാ​ന സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ത​ങ്ങ​ളെ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന പി​താ​വി​നോ​ട് മ​ക​ൻ ക​ര​ഞ്ഞു​കൊ​ണ്ട് സം​ഭ​വം വി​വ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് റെ​യി​ൽ​വേ പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്.​ സ്റ്റേ​ഷ​നു കു​റ​ച്ചു മാ​റി ട്രാ​ക്കി​ൽ​നി​ന്ന് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. ഒ​രാ​ൾ മാ​ത്ര​മാ​ണ് പ്ര​തി​യെ​ന്നാ​ണ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​യെ​ന്നും ഇ​യാ​ൾ ഉ​ട​നെ പി​ടി​യി​ലാ​കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attemptMoving Train
News Summary - woman who was pushed from the train during the rape attempt died
Next Story