Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാ ടി.ടി.ഇയുടെ ഫോൺ കവർന്നു; മണിക്കൂറുകൾക്കകം കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

text_fields
bookmark_border
എട്ട് മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്
വനിതാ ടി.ടി.ഇയുടെ ഫോൺ കവർന്നു; മണിക്കൂറുകൾക്കകം കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
cancel
camera_alt

റ​ഷീ​ദ്

ഷൊർണൂർ: ജോലിത്തിരക്കിലായിരുന്ന വനിത ടി.ടി.ഇ.യുടെ വില കൂടിയ മൊബൈൽ ഫോൺ കവർന്ന് മുങ്ങിയ കേസിലെ പ്രതിയെ പരാതി ലഭിച്ച് മണിക്കൂറുകൾക്കകം റെയിൽവേ പോലീസ് പിടികൂടി. എട്ട് മോഷണക്കേസുകളിലെ പ്രതി മാറാട് റഷീദാണ് (32) ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം.

റെയിൽവേ ടി.ടി.ഇ കൊല്ലം സ്വദേശി സിന്ദുവിന്റെ മൊബൈൽ ഫോണാണ് തന്ത്രപൂർവം കവർന്നത്. ഡ്യൂട്ടി കഴിഞ്ഞ് കളക്ഷൻ പൈസ കൗണ്ടറിൽ അടക്കുന്നതിനിടെ ടി.ടി.ഇയുടെ അടുത്തെത്തി 1000 രൂപക്ക് ചില്ലറ ചോദിച്ച് ശ്രദ്ധ തെറ്റിച്ച് മൊബൈൽ ഫോൺ കൈക്കലാക്കി മുങ്ങുകയായിരുന്നു. ഉടനെ ടി.ടി.ഇ റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം എസ് എച്ച്.ഒ അനിൽ മാത്യൂവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ നിസാം, എസ്.സി.പി.ഒമാരായ അനുപ്, ശശി നാരായണൻ, സി.പി.ഒ അബ്ദുൽ വഹാബ് എന്നിവരടങ്ങിയ സംഘവും ആർ.പി.ഒ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ദീപക്, എ.എസ്.ഐമാരായ കെ.എം. ഷിജു, കണ്ണൻ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവരുൾപ്പെടുന്ന സംഘവും ചേർന്ന് മോഷണം പോയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം തൊണ്ടി മുതൽ സഹിതം പ്രതിയെ പിടികൂടിയത്.

പ്രതിയുടെ പേരിൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ നാല് കേസ്, കോട്ടയം ഗാന്ധിനഗർ, ആലപ്പുഴ അമ്പലപ്പുഴ, തൃശൂർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസ് എന്നിവ ഉൾപ്പെടെ എട്ട് മോഷണക്കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman TTE’s Phone Stolen, Thief Caught in Hours
Next Story