ഭർത്താവ് ലോൺ തുക തിരിച്ചടച്ചില്ല, ഭാര്യയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു; ആന്ധ്രാപ്രദേശിൽ ദമ്പതികൾ അറസ്റ്റിൽ
text_fieldsഅമരാവതി: ഭർത്താവ് എടുത്ത ലോൺ തുക തിരിച്ചടക്കാത്തതിനാൽ ഭാര്യയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ നാരായണപുരം ഗ്രാമത്തിലാണ് സംഭവം. തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി) അംഗം എസ്. മണികപ്പയാണ് 28കാരിയായ സിരിഷ എന്ന സ്ത്രീയെ വീട്ടിൽ നിന്ന് രണ്ട് കുട്ടികളുടെ മുന്നിൽ വെച്ച് വലിച്ചിഴച്ച് കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് മർദിച്ചതെന്ന് പൊലീസ് പറഞ്ഞു.
സിരിഷയുടെ ഭർത്താവ് ആർ.തിമ്മപ്പ രണ്ട് വർഷം മുമ്പാണ് മണികപ്പയിൽ നിന്ന് 80,000 രൂപ വായ്പയെടുത്തിരുന്നു. തുടക്കത്തിൽ കൃത്യമായി പ്രതിമാസ ഗഡുക്കളായി തിമ്മപ്പ തുക തിരിച്ചടച്ചിരുന്നു. ഇതിനിടയിൽ തിമ്മപ്പ ജോലിക്കായി ബംഗളൂരുവിലേക്ക് പോയി. അതിനിടയിൽ പണം നൽകുന്നത് താത്ക്കാലികമായി നിന്നതോടെയാണ് പണം തിരിച്ചുപിടിക്കാൻ സിരിഷയെ വീട്ടിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് മണികപ്പ സിഷിരയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. മണികപ്പയെ കൂടാതെ ഭാര്യയും ഭാര്യ സഹോദരിയും സിഷിരയെ മർദിച്ചതായി പൊലീസ് പറഞ്ഞു. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 341, 323, 324, 606, 34 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സിഷിരയെ മരത്തിൽ കെട്ടിയിട്ട് മർദിക്കുന്ന വിഡിയോ ഇതൊനൊടകം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലമായ കുപ്പം മണ്ഡലത്തിലെ നാരായണപുരം ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. കേസിൽ മണികപ്പ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് മുതിർന്ന ഉദ്യോദസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

