ജയിലിലുള്ള ഭർത്താവിന് ജാമ്യം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; ദമ്പതികളടക്കം ആറുപേർ അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: ജയിലിലുള്ള ഭർത്താവിന് ജാമ്യം നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പെരിന്തൽമണ്ണയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ദമ്പതികളടക്കം ആറുപേർ അറസ്റ്റിൽ.
മണ്ണാർക്കാട് ആര്യമ്പാവ് അരിയൂർ കൊളർമുണ്ട വീട്ടിൽ രാമചന്ദ്രൻ (63), തിരൂർ കുറ്റൂർ വെങ്ങാലൂർ അത്തൻപറമ്പിൽ റൈഹാൻ (45), കൊപ്പം വിളയൂർ കണിയറാവ് മുണ്ടുക്കാട്ടിൽ വീട്ടിൽ സുലൈമാൻ (47), ഏലംകുളം കുന്നക്കാവ് പുറയത്ത് സൈനുൽ ആബിദീൻ (41), പയ്യനാട് തോരൻ വീട്ടിൽ ജസീല (27), പള്ളിക്കൽ ബസാർ ചോലക്കൽ കൂറായി വീട്ടിൽ സനൂഫ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പെരിന്തൽമണ്ണ എസ്.എച്ച്.ഒ സുമേഷ് സുധാകർ അറിയിച്ചു.
യുവതിയെ മുറിയിലാക്കി ആളുകളെ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. ഭർത്താവിന് ജാമ്യം തരപ്പെടുത്തി നൽകാൻ ഒരാളെ കണ്ട് സംസാരിക്കാനെന്ന് വിശ്വസിപ്പിച്ച് തന്നെ ലോഡ്ജിൽ എത്തിച്ചതായാണ് യുവതിയുടെ പരാതി. മുറിയിലാക്കിയശേഷം മറ്റൊരാൾ കടന്നുവന്ന് കയറിപ്പിടിച്ചപ്പോൾ ഇറങ്ങിയോടിയെന്നും സംഘത്തിലെ ചിലർ മർദിച്ചെന്നും പറയുന്നു. വിഡിയോ ചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. അറസ്റ്റിലായ പ്രതികളെ പെരിന്തൽമണ്ണ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

