Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവുമായി വഴക്കിട്ട യുവതി മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത്ഞെരിച്ച് കൊന്നു

text_fields
bookmark_border
ഭർത്താവുമായി വഴക്കിട്ട യുവതി മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത്ഞെരിച്ച് കൊന്നു
cancel
Listen to this Article

ന്യൂഡൽഹി: ഭർത്താവുമായി വഴക്കിട്ടതിന്‍റെ ദേഷ്യത്തിൽ യുവതി മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗ് സ്വദേശിനി അഞ്ജലി ദേവിയെ (26) പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം ഉച്ചക്ക് 2.14നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഫോൺ തങ്ങൾക്ക് ലഭിക്കുന്നതെന്നും ഉടൻ തന്നെ സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തെന്നും കയർ ഉപയോഗിച്ചാണ് കുഞ്ഞിന്‍റെ കഴുത്ത് ഞെരിച്ചതെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ ഉഷ രംഘാണി പറഞ്ഞു.

യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഭർത്താവും യുവതിയും തമ്മിൽ വഴക്കിട്ടിരുന്നു. ഭർത്താവ് ജോലിക്കു പോയതിനു പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം കുഞ്ഞിന്‍റെ മൃതദേഹം കുടുംബത്തിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman Strangles 3-Month-Old After Fight With Husband: Delhi Police
Next Story