Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂയോർക്കിൽ കത്തിക്കുത്ത്; യുവതി കൊല്ലപ്പെട്ടു, അക്രമിയായ സ്ത്രീയെ വെടിവെച്ചുകൊന്ന് പോലീസ്

text_fields
bookmark_border
NYPD officers cordoning off Times Square crime scene after the stabbing incident.
cancel

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ സ്ത്രീ നടത്തിയ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അക്രമം നടത്തിയ നാല്പത്തൊമ്പതുകാരിയായ പമേല സിസ്‌നെറോസ് എന്ന സ്ത്രീയെ തുടർന്ന് പോലീസ് വെടിവെച്ചുകൊന്നു. ആക്രമണത്തിന് ഇരയായ മുപ്പത്തിരണ്ടുകാരിയായ യുവതിയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കുത്തേറ്റ അറുപത്തിയെട്ടുകാരനായ വയോധികൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം 4:30-ഓടെ വൺ ടൈംസ് സ്‌ക്വയറിന് സമീപമുള്ള എൻവൈപിഡി സബ്‌സ്റ്റേഷന് തൊട്ടുമുന്നിലാണ് സംഭവം അരങ്ങേറിയത്. ഷോപ്പിംഗ് ബാഗിൽ നിന്ന് രണ്ട് വലിയ അടുക്കളക്കത്തികൾ പുറത്തെടുത്ത അക്രമി, സബ്‌വേ സ്റ്റേഷനിൽ നിന്ന് ഭാര്യയോടൊപ്പം റോഡ് മുറിച്ചുകടക്കാൻ നിന്ന വയോധികനെയും നിമിഷങ്ങൾക്കുള്ളിൽ സമീപത്തുണ്ടായിരുന്ന യുവതിയെയും യാതൊരു പ്രകോപനവുമില്ലാതെ വയറ്റിൽ കുത്തുകയായിരുന്നു.

തുടർന്ന് അക്രമിയെ വളഞ്ഞ പത്തോളം പോലീസ് ഉദ്യോഗസ്ഥർ കത്തി താഴെയിടാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല. പോലീസിനെ കൊലപ്പെടുത്തുമെന്ന് ആക്രോശിച്ചുകൊണ്ട് കത്തികളുമായി ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്തതോടെയാണ് പോലീസ് വെടിയുതിർത്തത്. അക്രമത്തിന് പിന്നിൽ തീവ്രവാദ ബന്ധങ്ങളില്ലെന്നും മാനസികാസ്വാസ്ഥ്യമാണ് കാരണമെന്നും എൻവൈപിഡി കമ്മീഷണർ ജെസീക്ക ടിഷ് വ്യക്തമാക്കി. പോലീസിന്റെ സമയോചിതമായ ഇടപെടൽ കൂടുതൽ ആളുകളുടെ ജീവൻ രക്ഷിച്ചതായി മേയർ സെഹ്‌റാൻ മംദാനി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman Stabs Two in New York's Times Square; Two Dead Including Accused in Police Shooting
Next Story