ബംഗളൂരിൽ വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തിക്കൊന്നു
text_fieldsബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കത്തികൊണ്ട് കുത്തിക്കൊന്നു. ആന്ധ്രപ്രദേശിലെ കാകിനഡ സ്വദേശിയായ ലീല പവിത്ര നീലാമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്രീകാകുളം സ്വദേശിയായ ദിനകർ ബനലാം എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വ്യത്യസ്ത ജാതിയിലുള്ളവരായതിനാൽ യുവതി വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ബംഗളൂരുവിൽ താമസിക്കുന്ന ലീല ഒമേഗ ഹെൽത്ത്കെയറിലാണ് ജോലി ചെയ്തിരുന്നത്. വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടർന്ന് ദിനകർ ബനാല യുവതിയെ നിരവധി തവണ കത്തി കൊണ്ട് കുത്തി. വിവാഹം നടക്കില്ലെന്നു വന്നതോടെ ദിനകർ ലീലയുടെ ഓഫിസിനു മുന്നിൽ വെച്ച്തന്നെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ലീലക്ക് 15ലേറെ തവണ കുത്തേറ്റു.
ദിനകർ വ്യത്യസ്ത മതത്തിലുള്ളയാളായതിനാൽ ലീലയുടെ കുടുംബം ഈ ബന്ധം എതിർത്തിരുന്നു. ഇക്കാര്യം യുവതി അറിയിച്ചപ്പോൾ ദിനകർ വഴക്കുണ്ടാക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

