യു.പിയിൽ ആശുപത്രിയിലെ ചികിത്സക്കിടെ സ്ത്രീ വെടിയേറ്റ് മരിച്ചു; 24 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ വെടിവെപ്പ്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ വെടിയേറ്റു മരിച്ചു. ലക്ഷ്മിന ദേവിയാണ് മരിച്ചത്. രോഗിയെന്ന വ്യാജേന ആശുപത്രിയിൽ പ്രവേശിച്ചയാൾ വാർഡിനുള്ളിൽ വെച്ച് ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വാരണാസി സോൺ എ.ഡി.ജി പീയൂഷ് മോദർദിയ അറിയിച്ചു. `ചികിത്സയ്ക്കെന്ന വ്യാജേന എത്തിയ ഒരാൾ വാർഡിനുള്ളിൽ കടന്ന് സ്ത്രീയെ വെടിവെക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ചോദ്യം ചെയ്യൽ തുടരുകയാണ്'.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചന്ദൗലിയിൽ 24 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ വെടിവെപ്പാണിത്. ആശുപത്രിയിലെ വെടിവെപ്പിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ചന്ദൗലി മേഖലയിൽ രണ്ട് ട്രെയിൻ യാത്രക്കാർ വെടിയേറ്റു മരിച്ചിരുന്നു. സകൽദിഹ റെയിൽവേ സ്റ്റേഷന് സമീപം പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷനിൽ നിന്നും താടി ഘട്ടിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ വെച്ച് ഒരാളും സീൽദാ-ജമ്മു താവി എക്സ്പ്രസിൽ വെച്ച് ബീഹാർ സ്വദേശിയായ ദിനേഷ് സാഹുവുമാണ് മരിച്ചത്. തുടർച്ചയായി മൂന്ന് കൊലപാതകങ്ങൾ ഉണ്ടായ സാഹചര്യത്തിൽ റെയിൽവേ പോലീസും ലോക്കൽ പോലീസും ചേർന്ന് സംയുക്ത അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഈ മൂന്ന് കൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചു വരികയാണെന്നും എ.ഡി.ജി അറിയിച്ചു. തെളിവുകൾ വിശകലനം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് പൊലീസ് പ്രതീക്ഷിക്കു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

