സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിന് ഭർത്താവ് നിർബന്ധിക്കുന്നുവെന്ന് യുവതി; മംഗളൂരു സ്വദേശിക്കെതിരെ കേസ്
text_fieldsബംഗളൂരു:സൂഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിരന്തരം നിർബന്ധിക്കുകയും വഴങ്ങാത്തതിന് ശാരീരിക, മാനസിക പീഡനങ്ങൾ ഏല്പിക്കുകയും ചെയ്യുന്നതായി യുവതി.38 കാരിയായ ഇവരുടെ പരാതിയിൽ മംഗളൂരു സ്വദേശിയായ ഭർത്താവിനെതിരെ ബംഗളൂരു അമൃതഹള്ളി പൊലീസ് തിങ്കളാഴ്ച കേസെടുത്തു.
2007ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ഭർത്താവിന്റെ വാട്ട്സ്ആപ്പ് ചാറ്റുകൾ യാദൃശ്ചികമായി കണ്ടപ്പോഴാണ് വഴിവിട്ട രീതി മനസ്സിലായതെന്ന് യുവതി പരാതിയിൽ പറഞ്ഞു. ലൈംഗികത്തൊഴിലാളികളുമൊത്തുള്ള രംഗങ്ങൾ സുഹൃത്തുക്കൾക്ക് പങ്കിട്ട കൂട്ടത്തിൽ താനും ഭർത്താവും ഒരുമിച്ചുള്ള സ്വകാര്യ ദൃശ്യങ്ങളും ഉണ്ടായിരുന്നു.ഇത് ചോദ്യം ചെയ്തപ്പോൾ മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. രക്ഷിതാക്കൾ ഇടപെട്ട് രണ്ടു തവണ അനുരഞ്ജനം നടത്തിയെങ്കിലും ഭർത്താവ് സ്വഭാവത്തിൽ മാറ്റം വരുത്തിയില്ല. സുഹൃത്തുക്കൾക്കൊപ്പം ശയിക്കാൻ ബലപ്രയോഗവും വധഭീഷണിയും സഹിക്കാൻ കഴിയാതെയാണ് പരാതി നൽകേണ്ടി വന്നതെന്നാണ് പറയുന്നത്.

