Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഗുരുഗ്രാമിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്തു
text_fieldsbookmark_border
ഗുരുഗ്രാം: ഹരിയാനയിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം.
ഡൽഹി സ്വദേശിയാണ് യുവതി. ബുധനാഴ്ച ജോലി കഴിഞ്ഞശേഷം രാത്രി 8.16ഓടെ എം.ജി മെട്രോ സ്റ്റേഷന് സമീപം വാഹനത്തിനായി കാത്തുനിൽക്കുകയായിരുന്നു യുവതി. യുവതിയുടെ സമീപെത്തത്തിയ പ്രതി ലിഫ്റ്റ് നൽകാമെന്ന് പറയുകയും ശേഷം കാറിൽ കയറ്റുകയുമായിരുന്നു.
ഡൽഹിയിൽനിന്ന് മറ്റു യാത്രക്കാർ കയറാനുള്ളതിനാൽ യുവതിയോട് മുൻസീറ്റിൽ ഇരിക്കാനും പ്രതി ആവശ്യപ്പെട്ടു. തുടർന്ന്, ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഡൽഹി -ആയ നഗർ അതിർത്തിയിൽ യുവതിയെ ഉപേക്ഷിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.
യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
Next Story
