Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടര വയസ്സുള്ള മകന്‍റെ മുന്നിലിട്ട് യുവതിയെ 79 ദിവസം പീഡിപ്പിച്ചു; മന്ത്രവാദി ഒളിവിൽ

text_fields
bookmark_border
രണ്ടര വയസ്സുള്ള മകന്‍റെ മുന്നിലിട്ട് യുവതിയെ 79 ദിവസം പീഡിപ്പിച്ചു; മന്ത്രവാദി ഒളിവിൽ
cancel
Listen to this Article

രണ്ടര വയസ്സുള്ള മകന്‍റെ മുന്നിലിട്ട് യുവതിയെ തുടർച്ചയായി 79 ദിവസം ബലാത്സംഗം ചെയ്ത മന്ത്രവാദി ഒളിവിൽ. യുവതിയെയും മകനെയും ഒരു മുറിയിൽ പൂട്ടിയിട്ടായിരുന്നു പീഡനം. ഇരുവരെയും പൊലീസ് രക്ഷപ്പെടുത്തി. പിന്നാലെ മന്ത്രവാദി ഒളിവിൽപോയി.

ഒഡീഷയിലെ ബാലസോർ ജില്ലയിലാണ് സംഭവം. യുവതിയും അമ്മായിയമ്മയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മന്ത്രവാദിയോടൊപ്പം താമസിക്കാൻ ഭർത്താവും ബന്ധുക്കളും തന്നെ നിർബന്ധിച്ചതായി രക്ഷപ്പെട്ട യുവതി പറയുന്നു. 2017ലായിരുന്നു യുവതിയുടെ വിവാഹം. എന്നാൽ, സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്‍റെ മാതാവ് തന്നെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതി പൊലീസിന് മൊഴി നൽകി.

യുവതിയെ ഏതാനും മാസങ്ങൾ തന്നോടൊപ്പം താമസിപ്പിച്ചാൽ കുടുംബ തർക്കം പരിഹരിക്കാമെന്ന് ഭർത്താവിനെയും ബന്ധുക്കളെയും മന്ത്രവാദി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാൽ, പോകാൻ വിസമ്മതിച്ച യുവതിയെ ഭർത്താവിന്‍റെ മാതാവ് മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയശേഷം മന്ത്രവാദിക്കൊപ്പം വിടുകയായിരുന്നു. യുവതി ബോധം വീണ്ടെടുക്കുമ്പോൾ മകനോടൊപ്പം അടിച്ചിട്ട ഒരു മുറിയിലായിരുന്നു.

ഇരുവർക്കുമുള്ള ഭക്ഷണം പാകംചെയ്ത് നൽകിയിരുന്നതും മന്ത്രവാദിയായിരുന്നു. ഏപ്രിൽ 18ന് മന്ത്രവാദി മുറിയിൽ മറന്നുവെച്ച ഫോൺ ഉപയോഗിച്ചാണ് യുവതി ബന്ധുക്കളെ വിളിക്കുന്നതും ദുരിതക്കഥ തുറന്നുപറയുന്നതും. യുവതിയുടെ ബന്ധുക്കൾ ഉടൻ വിവരം പൊലീസിൽ അറിയിച്ചു. പിന്നാലെ പൊലീസെത്തിയാണ് മകനെയും യുവതിയെയും രക്ഷപ്പെടുത്തിയത്.

മന്ത്രവാദിയെ കൂടാതെ, ഭർത്താവിനെതിരെയും സഹോദരങ്ങൾക്കെതിരെയും പരാതി നൽകിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman Raped By "Tantrik" For 79 Days In Front Of Minor Son, Rescued
Next Story