വിവാഹ ബ്രോക്കർ ചമഞ്ഞ് സ്വർണവും പണവും കവർന്ന കേസിൽ യുവതി പിടിയിൽ
text_fieldsകൊല്ലം: വിവാഹ ബ്രോക്കർ ചമഞ്ഞ് വയോധികനെ വിളിച്ചുവരുത്തി സ്വർണവും പണവും കവർന്ന കേസിൽ യുവതി പിടിയിൽ. ചന്ദനത്തോപ്പ് അഞ്ചിതം വീട്ടിൽ ഹസീനയെയാണ് (33) കുണ്ടറ പൊലീസ് പിടികൂടിയത്. വിവാഹ ബ്രോക്കറാണെന്ന് വിശ്വസിപ്പിച്ച് വയോധികനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണാഭരണങ്ങളും പണവും കവരുകയായിരുന്നു.
കൊല്ലം ആയിരംതെങ്ങ് സ്വദേശിയെയാണ് കേരളപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി കവർച്ച നടത്തിയത്. ബാബുവിന്റെ കൈവശമുണ്ടായിരുന്ന മാലയും മോതിരവുമടക്കം നാല് പവനിലധികം സ്വർണാഭരണങ്ങളും അയ്യായിരം രൂപയും സംഘം തട്ടിയെടുത്തതായാണ് പരാതി. ഹസീനയോടൊപ്പം രണ്ട് പുരുഷന്മാരും കവർച്ചയിൽ പങ്കാളികളായിരുന്നതായും പറയുന്നു.
ഹസീനയോടൊപ്പം ഒളിവിലുള്ള കൂട്ടുപ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കുണ്ടറ എസ്.എച്ച്.ഒ സുനുകുമാറിന്റെ നിർദേശപ്രകാരം എസ്.ഐമാരായ ദീപു പിള്ള, അരുൺ കുമാർ, പ്രിയ, സി.പി.ഒ അൻവർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

