വിവാഹിതനോടൊത്ത് ഒളിച്ചോടിയ സ്ത്രീയെ നഗ്നയാക്കി ചെരിപ്പ് മാലയണിയിച്ച് നടത്തിച്ചു; ആറ് പേർ അറസ്റ്റിൽ
text_fieldsrepresentational image
റാഞ്ചി: വിവാഹിതനുമായുള്ള ബന്ധത്തിന്‍റെ പേരിൽ ഝർഖണ്ഡിലെ ദുംക ജില്ലയിൽ യുവതിയെ കഴുത്തിൽ ചെരിപ്പ് മാല അണിയിച്ച് നഗ്നയാക്കി നടത്തിച്ചു. ശനിയാഴ്ച റാണീശ്വർ സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ആറുപേർ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.
യുവതിയും വിവാഹിതയാണ്. ഒളിച്ചോടിയ ഇരുവരെയും ബുധനാഴ്ച രാത്രി വിവാഹിതന്‍റെ ഭാര്യയുടെ ബന്ധുക്കൾ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരാണ് യുവതിയെ വിവസ്ത്രയാക്കിയ ശേഷം കഴുത്തിൽ ചെരിപ്പ് മാലയണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച ഫയൽ ചെയ്ത എഫ്.ഐ.ആറിൽ 12 പേരുടെ പേരുകൾ ഉൾപെടുത്തിയിട്ടുണ്ട്. വിവാഹിതനും അയാളുടെ ഭാര്യയുമുൾപ്പെടെ ആറ് പേർ ഇതിനോടകം അറസ്റ്റിലായതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കി. പ്രതികൾ തന്‍റെ കൈവശമുണ്ടായിരുന്ന 25000 രൂപ തട്ടിയെടുത്തതായും സ്ത്രീ ആരോപിച്ചു.