Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്ന്​...

മയക്കുമരുന്ന്​ കലർത്തിയ പാനീയം നൽകി യു.പിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്​തു​

text_fields
bookmark_border
Five Men Arrested in Madhya Pradesh for gang rape
cancel

മീററ്റ്​: ശീതള പാനീയത്തിൽ മയക്കുമരുന്ന്​ കലർത്തി ബോധരഹിതയാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്​തു. ഉത്തർപ്രദേശിലെ മീററ്റ്​ ജില്ലയിലെ റോഹ്​ത പ്രദേശത്തുള്ള ഹോട്ടലിലാണ്​ സംഭവം. ​കേസ്​ രജിസ്റ്റർ ചെയ്​ത പൊലീസ്​ രണ്ടു പ്രതികളെ അറസ്റ്റ്​ ചെയ്​തു. ജിംനേഷ്യം ഉടമയാണ് പ്രതികളിൽ ഒരാൾ. മൂന്നാം പ്രതി ഒളിവിലാണ്​.

അമർപാലിന്‍റെ ഉടമസ്​ഥതയിലുള്ളതായിരുന്നു റസ്​ന റോഡിലെ ഹോട്ടൽ​. ഇതിന്‍റെ ഒന്നാം നിലയിലായിരുന്നു അമർപാലിന്‍റെ മകൻ ഉജ്വലിന്‍റെ ജിംനേഷ്യം. വെള്ളിയാഴ്ച വൈകീട്ടാണ്​ ഉജ്വലും രണ്ട്​ സുഹൃത്തുക്കളും യുവതിയെ കൂട്ടി ഹോട്ടലിലെത്തിയത്​.

അവിടെ വെച്ച്​ മയക്കുമരുന്ന്​ നൽകി ബോധരഹിതയാക്കിയ ശേഷം പ്രതികൾ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ബോധം തിരികെ ലഭിച്ച ശേഷം യുവതി ബന്ധുവിനെ വിളിച്ച്​ സംഭവം വിവരിച്ചു. പൊലീസിനെ വിവരമറിയിച്ച ബന്ധു ഉടൻ സ്​ഥലത്തെത്തി. രണ്ടുപ്രതികളെ സംഭവ സ്​ഥലത്ത്​ വെച്ച്​ തന്നെ പിടികൂടി.

ഉജ്വലും സത്​വായ്​ സ്വദേശിയായ സൗരഭുമാണ്​ അറസ്റ്റിലായത്​. മൂന്നാം പ്രതിയായ മോനുവാണ്​ രക്ഷപെട്ടത്​. പീഡനത്തിനിരയായ പെൺകുട്ടിയെ വൈദ്യപരിശോധനക്ക്​ വിധേയമാക്കിയ ശേഷം പൊലീസ്​ മൊഴി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsmeerutSedativesgang raped
News Summary - Woman offered cold drink laced with sedatives gang raped at Meerut hotel
Next Story