മുഖം വികൃതമാക്കി റോഡിൽ ഉപേക്ഷിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം
text_fieldsഉന(ഹിമാചൽ പ്രദേശ്): ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ മുഖം വികൃതമാക്കിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഗാഗ്രെറ്റ് പ്രദേശത്തെ ആശാദേവി-അംബോട്ട കണക്ഷൻ റോഡിൽ പുല്ല് വെട്ടാൻ പോയ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഫോറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.
സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംഭവ സ്ഥലത്ത് ഉപേക്ഷിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
മുഖം തിരിച്ചറിയാതിരിക്കാൻ കുറ്റവാളികൾ മനഃപൂർവ്വം വികൃതമാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന് സമീപത്തു നിന്ന് സ്ത്രീയുടെ വസ്ത്രങ്ങളോ മറ്റ് വസ്തുക്കളോ ലഭിച്ചിട്ടില്ല.
അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കുറ്റവാളിയെ തിരിച്ചറിയുന്നതിനായി പഞ്ചാബിലെ പൊലീസ് സ്റ്റേഷനുകളുമായി വിവരങ്ങൾ പങ്കിട്ടിട്ടുണ്ടെന്നും പൊലീസ് വ്യകതമാക്കി. മൃതദേഹം തിരിച്ചറിഞ്ഞാലുടൻ കുറ്റവാളിയെ കണ്ടെത്താൻ കഴിയുമെന്ന് പൊലീസ് സൂപ്രണ്ട് രാകേഷ് സിംഗ് അറിയിച്ചു. കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ ഹിമാചൽ പ്രദേശിൽ നടക്കുന്ന 15-ാമത്തെ കൊലപാതകമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

