Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടിലെത്തിയ യുവതിയെ...

വീട്ടിലെത്തിയ യുവതിയെ ആൺസുഹൃത്ത് കുത്തി കൊലപ്പെടുത്തി

text_fields
bookmark_border
വീട്ടിലെത്തിയ യുവതിയെ ആൺസുഹൃത്ത് കുത്തി കൊലപ്പെടുത്തി
cancel
camera_alt

യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷിബിൻ

കൊച്ചി: വടക്കൻ പറവൂരിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയെന്ന കാരണത്താൽ ആൺ സുഹൃത്ത് യുവതിയെ കുത്തി കൊലപ്പെടുത്തി. ചൂണ്ടി സ്വദേശിനി സുരമ്യ (24) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പറവൂർ തുരുത്തിപ്പുറം സ്വദേശി ഷിബിനെ ചോദ്യം ചെയ്തു വരികയാണ്. രാവിലെ പത്ത് മണിയോടെ തുരുത്തിപ്പുറത്ത് ഷിബിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം.

ഇരുവരും തമ്മിൽ കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ, കുറച്ചുകാലമായി സുരമ്യ ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതിനെ ചൊല്ലി ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനായി സുരമ്യ ഇന്ന് ഷിബിന്‍റെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടന്നത്.

തർക്കത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കെ, വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് ഷിബിൻ സുരമ്യയെ കുത്തിയെന്നാണ് പറയുന്നത്. ഇരുവരും സംസാരിക്കുന്നതിനിടെ യുവതിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗുരുതര പരിക്കേറ്റ സുരമ്യയെ ഉടൻ തന്നെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്ക്‍യിട്ടുണ്ട്.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി വടക്കേക്കര പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചു വരുന്നു. സംഭവത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paravurwoman stabbedboyfriend arrestedErnakulam
Next Story