Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഡിഗോ വിമാനത്തിൽ ലൈംഗിക അതിക്രമം; ഉറങ്ങിക്കിടന്ന സ്ത്രീയെ ഉപദ്രവിച്ചത് സഹയാത്രികൻ

text_fields
bookmark_border
ഇൻഡിഗോ വിമാനത്തിൽ ലൈംഗിക അതിക്രമം; ഉറങ്ങിക്കിടന്ന സ്ത്രീയെ ഉപദ്രവിച്ചത് സഹയാത്രികൻ
cancel

ന്യൂഡൽഹി: മുംബൈ- ഗുവാഹത്തി ഇൻഡിഗോ വിമാനത്തിൽ സ്ത്രീക്ക് നേരെ സഹയാത്രികന്‍റെ ലൈംഗിക അതിക്രമം. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ മുംബൈയിൽ നിന്ന് പുറപ്പെട്ട 6ഇ-5319 വിമാനത്തിലാണ് സംഭവം. ഉറങ്ങുകയായിരുന്ന സ്ത്രീയെ, സീറ്റിലുണ്ടായിരുന്ന യാത്രക്കാരൻ ശരീരത്തിൽ സ്പർശിക്കുകയും മോശമായി പെരുമാറിയെന്നുമാണ് പരാതി.

സീറ്റ് ലൈറ്റ് ഓണാക്കിയ ശേഷം അവർ ക്യാബിൻ ക്രൂവിനെ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ഗുവാഹത്തിയിലെ പൊലീസിന് കൈമാറിയെന്നും എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും എയർലൈൻ അറിയിച്ചു. പൊലീസിന്‍റെ അന്വേഷണത്തോട് സഹകരിക്കുമെന്നും ഇൻഡിഗോ അധികൃതർ വ്യക്തമാക്കി.

പരാതിക്കാരി പയുന്നതിങ്ങനെ: 'സീറ്റിലെ ലൈറ്റുകൾ പാതി അണച്ച് ഉറങ്ങുകയായിരുന്നു. ഇതിനിടെ ശരീത്തിൽ ആരോ സ്പർശിക്കുന്നതായി തോന്നി. കണ്ണു തുറന്ന് നോക്കിയപ്പോഴാണ് അടുത്തിരിക്കുന്നയാളുടെ മോശമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടത്. ദേഷ്യപ്പെട്ടതോടെ ഇയാൾ ക്ഷമ ചോദിക്കാൻ തുടങ്ങി. എന്നാൽ, ഉടൻ ക്യാബിൻ ക്രൂവിനെ വിവരം അറിയിച്ചു'. അതേസമയം, മൂന്ന് മാസത്തിനിടെ ഇന്ത്യൻ യാത്രക്കാർ പ്രതികളാവുന്ന അഞ്ചാമത്തെ ലൈംഗിക അതിക്രമ കേസാണിത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman Molested On Mumbai-Guwahati IndiGo Flight; 5th Incident In 3 Months
Next Story