Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Murder
cancel
Homechevron_rightNewschevron_rightCrimechevron_right40കാരനെ ​ഭാര്യയും...

40കാരനെ ​ഭാര്യയും കാമുകനും ചേർന്ന്​ അടിച്ചുകൊന്ന്​ മൃതദേഹം പൊലീസ്​ സ്​റ്റേഷനിലെത്തിച്ചു

text_fields
bookmark_border

ഭോപാൽ: ഭാര്യയും കാമുകനും ചേർന്ന്​ 40കാരനെ മർദിച്ച്​ കൊലപ്പെടുത്തിയ നിലയിൽ. മധ്യപ്രദേശിലെ ഭോപാലിൽ ചൊവ്വാഴ്ചയാണ്​​ സംഭവം. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയും കാമുകനും ചേർന്ന്​ മൃതദേഹം കാറിൽ കയറ്റി പൊലീസ്​ സ്​റ്റേഷനിലെത്തിച്ച്​ കീഴടങ്ങുകയായിരുന്നു.

40കാരനായ ധൻരാജ്​ മീണക്ക്​ ഭാര്യ സംഗീത മീണയും (34) കാമുകൻ ആശിഷ്​ പാണ്ഡെയും (32) ചേർന്ന്​ ഉറക്കഗുളിക നൽകുകയായിരുന്നു. ശേഷം വടിയും ചുറ്റികയും ഉപയോഗിച്ച്​ ധൻരാജിനെ അടിച്ചുകൊന്നു.

ആശിഷ്​ പാണ്ഡെയുമായി സംഗീതക്ക്​ അടുപ്പമുള്ള വിവരം ധൻരാജ്​​ അറിഞ്ഞതിന്​ പിന്നാലെയാണ്​ കൊലപാതകം. തുടർന്ന്​ ഭാര്യയെ ഇയാളിൽനിന്ന്​ അകറ്റാൻ ശ്രമിച്ചു. ഇതേചൊല്ലി ഇരുവരും തമ്മിൽ ദിവസവും വഴക്കുമുണ്ടായിരുന്നു. തുടർന്നാണ്​ ഭാര്യയും കാമുകനും ചേർന്ന്​ ധൻരാജിനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്​. ധൻരാജ്​ രാത്രി വീട്ടിൽ ഉറങ്ങികിടന്നപ്പോഴായിരുന്നു ആക്രമണം.

പ്രതികൾ ഇരുവരും മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പാളിയതോടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ്​ കാറിലാക്കി പൊലീസ്​ സ്​റ്റേഷനിൽ എത്തിച്ചത്​. രണ്ടുപേരെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ധൻരാജിന്‍റെ മൃതദേഹം പോസ്റ്റ്​മോർട്ടത്തിന്​ അയച്ചതായും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurder
News Summary - Woman kills husband with paramours help reaches police station with body
Next Story