
കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി രാസവസ്തുക്കൾ ഒഴിച്ചു; നാലുപേർക്കെതിരെ കേസ്
text_fieldsപട്ന: ബിഹാറിൽ കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ െകാലപ്പെടുത്തി ഭാര്യ. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചശേഷം രാസവസ്തുക്കൾ ഒഴിച്ചു. ഇതേതുടർന്നുണ്ടായ രാസസ്ഫോടനം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്.
മുസഫർപൂരിൽ സിക്കന്തർപുർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 30കാരനായ രാകേഷാണ് കൊല്ലെപ്പട്ടത്. ഭാര്യ രാധയും കാമുകൻ സുഭാഷും രാധയുടെ സഹോദരി കൃഷ്ണയും ഭർത്താവുമാണ് കൊലപാതകത്തിന് പിന്നിെലന്ന് പൊലീസ് പറഞ്ഞു.
വാടകവീട്ടിൽ ചിതറികിടക്കുന്ന നിലയിലായിരുന്നു രാകേഷിന്‍റെ മൃതദേഹം. കഷ്ണങ്ങളാക്കി മുറിച്ചശേഷം രാസവസ്തുക്കൾ ഒഴിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ െകാല്ലപ്പെട്ടത് രാകേഷാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ഫോറൻസിക് സംഘം സ്ഥലെത്തത്തി പരിശോധന നടത്തുകയും ചെയ്തു.
അനധികൃതമായി മദ്യവിൽപ്പന നടത്തുന്നയാളായിരുന്നു രാകേഷ്. ഇയാൾ പലപ്പോഴും പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നതിനാൽ ഒളിവിലായിരുന്നു. ഇതോടെ ഭാര്യ രാധയുടെ സംരക്ഷണ ചുമതല രാകേഷിന്‍റെ പങ്കാളിയായ സുഭാഷ് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് രാധയും സുഭാഷും തമ്മിൽ അടുപ്പത്തിലായി.
ഇതോടെ ഇവർക്കിടയിൽനിന്ന് രാകേഷിനെ ഒഴിവാക്കാൻ രാധയും സുഭാഷും തീരുമാനിക്കുകയായിരുന്നു. ഇരുവർക്കൊപ്പം രാധയുടെ സഹോദരി കൃഷ്ണയും ഭർത്താവും കൊലപാതകത്തിൽ പങ്കുചേർന്നു.
സംഭവ ദിവസം രാധ രാകേഷിനെ വിളിച്ചുവരുത്തുകയും സുഭാഷിെന്റ സഹായത്തോടെ കൊലപ്പെടുത്തുകയുമായിരുന്നു.രാകേഷിന്‍റെ മരണത്തിൽ പരാതിയുമായി സഹോദരൻ ദിനേഷ് സാഹ്നി രംഗത്തെത്തി. തുടർന്ന് നാലു പ്രതികൾക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
