Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബ വഴക്കിനിടെ മരുമകന്റെ അടിയേറ്റ് ഭാര്യാ മാതാവ് മരിച്ചു

text_fields
bookmark_border
കുടുംബ വഴക്കിനിടെ മരുമകന്റെ അടിയേറ്റ് ഭാര്യാ മാതാവ് മരിച്ചു
cancel

ശാസ്താംകോട്ട: കുടുംബവഴക്കിനിടെ മരുമകന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യാമാതാവ് മരിച്ചു. ഭരണിക്കാവ് ബസ് സ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ പരേതനായ രാഘവന്റെ ഭാര്യ ശ്യാമള (65) ആണ് മരിച്ചത്. അറസ്റ്റിലായ മരുമകൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ. ശിവനെ (41) കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.

ശിവനും ഭാര്യ രജനിയും മുതുപിലാക്കാട്ടാണ് താമസം. ഭർത്താവുമായുള്ള വഴക്ക് പതിവായതോടെ രജനി ഞായറാഴ്ച വൈകീട്ട് അമ്മ ശ്യാമളയുടെ വീട്ടിലെത്തി. ഇതറിഞ്ഞ് പിന്നാലെയെത്തിയ ശിവൻ ശ്യാമളയുമായും രജനിയുമായും വഴക്കുണ്ടാക്കി. അക്രമാസക്തനായ ശിവനിൽനിന്ന് രക്ഷപ്പെടാൻ ഇരുവരും അയൽ വീട്ടിലേക്ക് ഓടി.

പിന്തുടർന്നെത്തിയ ശിവൻ തടിക്കഷണം ഉപയോഗിച്ച് ശ്യാമളയെ അടിച്ചു വീഴ്ത്തുകയായിരുന്നു. രജനിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്യാമളക്ക് അടിയേറ്റത്. തല പിളർന്ന് ഗുരുതരാവസ്ഥയിലായ ശ്യാമളയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഭരണിക്കാവിലെയും അടൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി​യെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. ആക്രമണത്തിനു ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശിവനെ മുതുപിലാക്കാട്ട് നിന്നാണ് ശാസ്‌താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് മക്കൾ: രഞ്ജിനി, രജിത. മറ്റൊരു മരുമകൻ: മുരളി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman dies after son-in-law attack in Sasthamkotta
Next Story