Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സ്വകാര്യ നിമിഷങ്ങളിലും ജനൽ തുറന്നിടുന്നു’; അയൽക്കാരിയുടെ പരാതിയിൽ ദമ്പതികൾക്കെതിരെ കേസ്

text_fields
bookmark_border
‘സ്വകാര്യ നിമിഷങ്ങളിലും ജനൽ തുറന്നിടുന്നു’; അയൽക്കാരിയുടെ പരാതിയിൽ ദമ്പതികൾക്കെതിരെ കേസ്
cancel

ബംഗളൂരു: സ്വകാര്യ നിമിഷങ്ങൾക്കിടയിലും ജനൽ തുറന്നിടുന്ന ദമ്പതികൾക്കെതിരെ പരാതിയുമായി അയൽക്കാരി. ബംഗളൂരു ആവലഹള്ളി ബി.ഡി.എ ലേഔട്ടിൽ താമസിക്കുന്ന 44കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ബെഡ്റൂമിൽനിന്നുള്ള സ്വകാര്യ സംഭാഷണങ്ങളും മറ്റും എപ്പോഴും കേൾക്കുന്നത് തന്റെ വീട്ടിലെ സമാധാനാന്തരീക്ഷം തകർത്തെന്നും പരാതിയിലുണ്ട്.

അയൽക്കാർ എപ്പോഴും ജനറൽ തുറന്നിടുകയാണ്. അടച്ചിടാൻ പറയുമ്പോൾ മോശം ആംഗ്യം കാണിക്കുന്നു. തന്നെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുടമയും ദമ്പതികളെ പിന്തുണക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പരാതിയിൽ പറയുന്നു.

സ്ത്രീയുടെ പരാതിയിൽ അയൽക്കാർക്കും വീട്ടുടമക്കും മകനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രകോപനം ഉണ്ടാക്കുകയയെന്ന ഉദ്ദേശ്യത്തോടെയുള്ള അധിക്ഷേപം, ഭീഷണിപ്പെടുത്തൽ, സ്ത്രീയുടെ അന്തസിനെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman claims neighbours 'keep window open during private moments', case filed
Next Story