സൽമാൻ ഖാന്റെ വീട്ടിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച യുവതിക്ക് ക്രിമിനൽ പശ്ചാത്തലമെന്ന് പൊലീസ്
text_fieldsമുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചതിന് അറസ്റ്റിലായ യുവതിക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായി പൊലീസ് അറിയിച്ചു. ഇഷ ഛബ്രയെയാണ് സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്.
വാഹന ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇഷക്കെതിരെ കേസുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ധേരിയിലെ റീജ്യനൽ ട്രാൻസ്പോർട്ട് ഓഫിസിൽ ഏപ്രിൽ 28നായിരുന്നു സംഭവം. ഓഫിസിലെ വനിത ജീവനക്കാരിയെ ഇഷ ആക്രമിച്ചതായും കംപ്യൂട്ടർ ഉൾപ്പെടെയുള്ള സാധനങ്ങൾ കേടു വരുത്തുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ സീനിയർ ക്ലാർക്ക് വൃഷാലി കാലെയുടെ പരാതിയിലാണ് അംബോലി പൊലീസ് കേസെടുത്തത്.
സ്നേഹ പാണ്ഡെ എന്ന സ്ത്രീക്ക് തന്റെ വാഹനം നിയമവിരുദ്ധമായി കൈമാറിയതായി അവകാശപ്പെട്ട് ഛബ്ര ആർ.ടി.ഒയെ കാണാനെത്തിയതായിരുന്നു. താൻ ഒരു വിൽപനക്കും അംഗീകാരം നൽകിയിട്ടില്ലെന്ന് അവർ വാദിച്ചു. വാഹനം തന്റെ പേരിൽ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

