വീട്ടിൽ നിന്നും ഒൻപതര പവൻ സ്വർണ്ണം മോഷ്ടിച്ച കേസിൽ തമിഴ് നാട് സ്വദേശിനി അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ മലർക്കനി
ചോറ്റാനിക്കര: ജോലിക്ക് നിന്ന വീട്ടിൽ നിന്നും ഒൻപതര പവൻ സ്വർണ്ണം മോഷ്ടിച്ച് കടന്ന തമിഴ്നാട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മാനാമധുര സ്വദേശിനി മലർക്കനി (38) ആണ് ചോറ്റാനിക്കര പൊലീസിന്‍റെ പിടിയിലായത്. ചോറ്റാനിക്കര പാലസ് സ്ക്വയറിൽ കൈപ്പരാത്ത് വീട്ടിൽ സി.ബി വിജയന്റെ വീട്ടിൽ നിന്നായിരുന്നു മോഷണം.
അലമാര കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നെടുക്കുകയായിരുന്നു. 2021 മെയ് 8നായിരുന്നു കേസിനാസ്പദമായ സംഭവം. ചോറ്റാനിക്കര പൊലീസ് സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മധുരക്കും മാനാമധുരക്കുമിടയിൽ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും തിങ്കളാഴ്ചയാണ് മലർക്കനിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സി.ഐ കെ.പി ജയപ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ വി.ടി സുരേഷ്, കെ.എ യോഹന്നാൻ, സി.പി.ഒ വിനു എബ്രഹാം എന്നിവരsങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

