
അമ്മയുടെ കാമുകനെ ഭീഷണിപ്പെടുത്തി പണം തട്ടിയ 21കാരി അറസ്റ്റിൽ
text_fieldsപുണെ: മഹാരാഷ്ട്രയിൽ അമ്മയുടെ കാമുകനെ ഭീഷണിപ്പെടുത്തി പണം തട്ടിയ 21കാരിയും സുഹൃത്തുക്കളും അറസ്റ്റിൽ. അമ്മക്ക് പ്രണയബന്ധമുള്ളതായി മകൾക്ക് സംശയം തോന്നിയതിനെ തുടർന്ന് വാട്സആപ് അക്കൗണ്ട് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പിന്‍റെ തുടക്കം.
വാട്സ്ആപിൽനിന്ന് അമ്മയുടെ 42കാരനായ കാമുകനെ മകൾ കണ്ടെത്തി. തുടർന്ന് ചാറ്റുകളും ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് 21കാരിയും സുഹൃത്തുക്കളും ചേർന്ന് ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം തട്ടുന്നതിനായി കൃത്യമായ പ്ലാൻ യുവതിയും സുഹൃത്തുക്കളും ചേർന്ന് തയാറാക്കിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15ലക്ഷം രൂപ തട്ടാനായിരുന്നു യുവതിയുടെ ശ്രമം. ബിസിനസുകാരനായ അദ്ദേഹം ആദ്യം 2.6ലക്ഷം കൈമാറുകയും ചെയ്തു. തുടർന്ന് കൂടുതൽ പണം ആവശ്യപ്പെട്ടതോടെ പുണെ സിറ്റി െപാലീസിൽ പരാതി നൽകുകയായിരുന്നു.
വെള്ളിയാഴ്ച ഒരു ലക്ഷം രൂപ പരാതിക്കാരനിൽനിന്ന് കൈപ്പറ്റാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ സുഹൃത്തായ യുവാവ് അറസ്റ്റിലാകുകയായിരുന്നു. പിന്നീട് 21കാരിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.