Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right12 മുറിവുകൾ, ആന്തരിക...

12 മുറിവുകൾ, ആന്തരിക അവയവങ്ങളെല്ലാം തകർന്നു; യു.പിയിൽ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ യുവതിയെ ഭർത്താവ് അടിച്ചുകൊന്നു

text_fields
bookmark_border
12 മുറിവുകൾ, ആന്തരിക അവയവങ്ങളെല്ലാം തകർന്നു; യു.പിയിൽ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ യുവതിയെ ഭർത്താവ് അടിച്ചുകൊന്നു
cancel

ലഖ്നോ: ഉത്തർപ്രദേശിൽ ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി യുവതിയെ ഭർത്താവ് അടിച്ചുകൊന്നു. ഹാമിർപൂർ ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പ്രതി ഭാര്യയുടെ പേരിൽ എടുത്ത 44 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാനാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ ഭർത്താവ് അമർ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ റിതയെ കാണ്മാനില്ലെന്ന് പറഞ്ഞ് അമർ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അമറും മറ്റ് മൂന്ന് പേരും ചേർന്ന് റിതയെ വടികൊണ്ട് മർദിച്ച് കൊല്ലുകയായിരുന്നു. പിന്നാലെ ശരീരത്തിലൂടെ കാർ കയറ്റി ഓടിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഹാമിർപൂരിലെ ഒരു ക്ഷേത്രത്തിനടുത്ത് നിന്ന് റിതയുടെ മൃതദേഹം കണ്ടെത്തിയത്. 12 ആന്തരിക മുറിവുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ശരീരത്തിലെ എല്ലാ അവയവങ്ങളും തകർന്നിരുന്നു.

റിതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2002ലാണ് ആദ്യ വിവാഹം കഴിച്ചത്. മൂന്ന് പെൺമക്കളും ഒരു ആൺകുട്ടിയും ഈ ബന്ധത്തിലുണ്ട്. ആദ്യഭർത്താവിന്‍റെ മരണശേഷമാണ് റിത അമറിനെ പരിചയപ്പടുന്നതും വിവാഹം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Domestic Violenceinsurance claimUttar PradeshMurder Case
News Summary - 12 മുറിവുകൾ, ആന്തരിക അവയവങ്ങളെല്ലാം തകർന്നു; യു.പിയിൽ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ യുവതിയെ ഭർത്താവ് അടിച്ചുകൊന്നു
Next Story