മഹിള അസോ. പ്രവർത്തകയെ പീഡിപ്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ
text_fieldsസജി
തിരുവല്ല: ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ ഒരാളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നാം പ്രതി ചുമത്ര എലിമണ്ണിലിൽ വീട്ടിൽ സജിയെയാണ് ബുധനാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ കുറ്റപ്പുഴയിൽ നിന്നും അറസ്റ്റ് ചെയ്തത്.
ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരായ കേസ്. സംഭവത്തിൽ ശനിയാഴ്ച പൊലീസ് കേസെടുക്കുകയും തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസ് സംബന്ധിച്ച് ഫോൺ രേഖകളും ടവർ ലൊക്കേഷനും പരിശോധിക്കാനായി സൈബർ സെല്ലിെൻറ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ഒന്നാം പ്രതി സി.പി.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനും, രണ്ടാം പ്രതി ഡി.വൈ.എഫ്.ഐ നേതാവ് നാസറും ഉൾപ്പെടെയുള്ളവർ ഒളിവിലാെണന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. കേസിൽ പ്രതി ചേർക്കപ്പെട്ട 12 പേരും സി.പി.എം പ്രവർത്തകരാണ്.