Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightട്രെയിനിൽ 16 കിലോ...

ട്രെയിനിൽ 16 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ

text_fields
bookmark_border
ട്രെയിനിൽ 16 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
cancel
camera_alt

കഞ്ചാവുമായി പ്രതി മിനോട്ടി സർദാറിനെ അന്വേഷണസംഘം പിടികൂടിയപ്പോൾ

കോഴിക്കോട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 16 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിനി മിനോട്ടി സർദാറി(32)നെയാണ് കോഴിക്കോട് റെയിൽവെ പൊലീസും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. ചെന്നൈ മംഗലാപുരം എക്‌സ്പ്രസിന്റെ ജനറൽ കോച്ചിൽ സൂക്ഷിച്ച ബാഗിലായിരുന്നു കഞ്ചാവ്.

ട്രെയിൻ കോഴിക്കോടെത്തിയപ്പോൾ റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് ബാഗുകൾ കണ്ടത്. ഒഡിഷയിലെ ബ്രഹാംപൂരിൽ നിന്നുമാണ് പ്രതി കഞ്ചാവ് ശേഖരിച്ചതെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനാണ് ഇത് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് റെയിൽവേ സബ് ഇൻസ്‌പെക്ടർ സി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ രമേശൻ, റനീത്, ജോസ്, അഖിലേഷ് എ.എസ്.ഐമാരായ ഷമീർ, സുനീഷ്, ഹെഡ് കോൺസ്റ്റബിൾ വിജേഷ് , സി.പി.ഒ റന്ന്യ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഒരാഴ്ചക്കിടയിൽ കോഴിക്കോട് റെയിൽവെ പൊലീസ് മൂന്ന് വെസ്റ്റ് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്യുകയും 34 കിലോ കഞ്ചാവ് പിടിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRailway PoliceGanja Seizure CaseKozhikode
News Summary - Woman Arrested in Kozhikode with 16kg of Ganja Smuggled via Train
Next Story