Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശുപത്രിയിൽ കുഞ്ഞിന്‍റെ മാല കവർന്ന യുവതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

പെരിന്തല്‍മണ്ണ: ജില്ല ആശുപത്രിയില്‍ കുഞ്ഞിന്‍റെ മാല കവര്‍ന്ന സംഭവത്തില്‍ യുവതി അറസ്റ്റില്‍. മേലാറ്റൂര്‍ കിഴക്കുംപാടം സ്വദേശിനി ത്രാവോട്ടില്‍ നീതുവാണ് (24) അറസ്റ്റിലായത്. പൊന്യാകുർശ്ശി സ്വദേശിനി കുട്ടികളെ കോണിപ്പടിയിൽ ഇരുത്തി മരുന്നു വാങ്ങുന്നതിനിടെ യുവതി മിഠായി നൽകിയാണ് ഒന്നേകാൽ പവന്‍റെ മാല കവർന്നത്. മാല പെരിന്തല്‍മണ്ണയിലെ ഒരു ജ്വല്ലറിയില്‍ വിറ്റതായും യുവതി പറഞ്ഞു.

ഓൺലൈനിൽ റമ്മി കളിച്ചും പലരിൽനിന്ന് കടംവാങ്ങിയുമുള്ള സാമ്പത്തിക ബാധ്യതകളുള്ളതായി യുവതി പൊലീസിനോട് പറഞ്ഞു. ആശുപത്രി പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

ഇൻസ്പെക്ടർ സി. അലവിയുടെ മേൽനോട്ടത്തിൽ എസ്.ഐ യാസിൽ ആലിക്കലിന്‍റെ നേതൃത്വത്തിെല പൊലീസ് സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. വനിത എസ്.സി.പി.ഒ ജയമണി, സി.പി.ഒ സുനിജ, ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവരുമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman arrested for stealing baby's necklace in hospital
Next Story