വസ്തുതകൾ മറച്ചുവെച്ച് പാസ്പോർട്ട് നേടി യു.കെയിലേക്ക് കടന്ന യുവതി അറസ്റ്റിൽ
text_fieldsഹസീന ബീവി
ചാരുംമൂട്: വസ്തുതകൾ മറച്ചുവെച്ച് പാസ്പോർട്ട് നേടി വിദേശത്തേക്ക് കടന്ന യുവതി അറസ്റ്റിൽ. മാവേലിക്കര താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി സമദ് മൻസിലിൽ ഹസീന ബീവിയാണ് (43) അറസ്റ്റിലായത്.
തൃശൂർ, ചാവക്കാട്, വാടാനപ്പള്ളി, തിരുവനന്തപുരം, നൂറനാട്, കായംകുളം പൊലീസ് സ്റ്റേഷനുകളിൽ വിവിധ തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇവർ, 2024ൽ ഈ വിവരങ്ങൾ മറച്ചുവെച്ച് എറണാകുളം റീജനൽ പാസ്പോർട്ട് ഓഫിസിൽനിന്ന് പാസ്പോർട്ട് കരസ്ഥമാക്കി യു.കെയിലേക്ക് കടക്കുകയായിരുന്നു.
വിവരം മനസ്സിലാക്കിയ നൂറനാട് പൊലീസ് കൊച്ചി റീജനൽ പാസ്പോർട്ട് ഓഫിസറുടെ റിപ്പോർട്ട് വാങ്ങിയശേഷം ഹസീനക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. ഹസീനയുടെ പാസ്പോർട്ട് കാൻസൽ ചെയ്യുന്നതിനുള്ള നടപടികൾക്കായി കൊച്ചി പാസ്പോർട്ട് ഓഫിസർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
തുടർന്ന് നാട്ടിലെത്തിയ ഹസീനയെ കഴിഞ്ഞ ദിവസം രാവിലെ ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

