കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയിൽ
text_fieldsചങ്ങനാശ്ശേരി: കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയിൽ. തൃക്കൊടിത്താനം സ്വദേശിനി 26 കാരിയാണ് ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച് സമീപവാസിക്കൊപ്പം കടന്നുകളഞ്ഞത്. ഇക്കഴിഞ്ഞ 11നായിരുന്നു കേസിനാസ്പദമായ സംഭവം. അംഗൻവാടിയിൽനിന്ന് കുട്ടിക്ക് പോഷകാഹാരം വാങ്ങുന്നതിനായി പോകുകയാണെന്ന് പറഞ്ഞ് യുവതി വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ, ഏറെ നേരം കഴിഞ്ഞിട്ടും യുവതിയെ കാണാതെവന്നതിനെ തുടർന്ന്, വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല.
ഇതിനിടെ സമീപവാസിയുമായുള്ള യുവതിയുടെ ഫോൺ സന്ദേശം കണ്ടെത്തി. ഇതോടെ യുവതിയുടെ ഭർത്താവ് തൃക്കൊടിത്താനം പൊലീസിൽ പരാതിനൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്ത് താമസിക്കുന്ന യുവാവിനെയും കാണാനില്ലെന്ന് കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ബംഗളൂരുവിൽനിന്ന് കണ്ടെത്തി.