Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴിൽ വാഗ്‌ദാനം: ലക്ഷങ്ങൾ തട്ടിയ വനിത അറസ്റ്റിൽ

text_fields
bookmark_border
തൊഴിൽ വാഗ്‌ദാനം: ലക്ഷങ്ങൾ തട്ടിയ വനിത അറസ്റ്റിൽ
cancel

ശാ​സ്‌​താം​കോ​ട്ട: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ എ​ൻ​ജി​നി​യ​റി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം പ​ട്ടം 23 സെ​ന്‍റ് മേ​രീ​സ് ലെ​യി​നി​ൽ ബോ​ബി​ന ബോ​ബി​യാ​ണ് (52) അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വും പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ മ​നോ​ജ് എ​ബ്ര​ഹാം (54),എ​റ​ണാ​കു​ള​ത്ത് സ്ഥി​രം താ​മ​സ​ക്കാ​ര​നാ​യ കൊ​ട്ടാ​ര​ക്ക​ര വി​ള​ക്കു​ടി സ്വ​ദേ​ശി പ്ര​ദീ​പ് കു​മാ​ർ (60) എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്.

തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ർ പ​ട്ട​ക​ട​വ് ത​വ​റാ​ട്ടു ക​ട​വി​ൽ യാ​ഷിം (35) ആ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. പ്ര​ദീ​പ് കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നോ​ർ​ത്ത് ക​ണ​ക്ട​ഡ് ഗ്ലോ​ബ​ൽ ട്രാ​വ​ൽ​സ് എ​ന്ന സ്ഥാ​പ​നം വ​ഴി​യാ​ണ് വി​സ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ബോ​ബി​ന​യും മ​നോ​ജ് എ​ബ്ര​ഹാ​മും ട്രാ​വ​ത്സി​ന്‍റെ പാ​ർ​ട്ണ​ർ​മാ​രാ​യി​രു​ന്നു.​ര​ണ്ട് വ​ർ​ഷം മു​മ്പ് ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റാ​യ യാ​ഷി​മി​ന് ഉ​യ​ർ​ന്ന ശ​മ്പ​ള​ത്തി​ൽ യു.​കെ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ആ​ദ്യം മൂ​ന്ന് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. ഇ​ത് ന​ട​ക്കാ​തെ വ​ന്ന​പ്പോ​ൾ കാ​ന​ഡ​യി​ലേ​ക്കും പി​ന്നീ​ട് ആ​സ്ട്രേ​ലി​യ​യി​ലും ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്തു. ഇ​തി​നോ​ട​കം ബോ​ബി​ന​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ കാ​രാ​ളി​മു​ക്ക് ശാ​ഖ വ​ഴി പ​ല ത​വ​ണ​യാ​യി 9,25,000 രൂ​പ കൈ​മാ​റി​യി​രു​ന്നു. പ​ല​പ്പോ​ഴും ചെ​ന്നൈ​യി​ൽ എ​ത്തി​ച്ച് മെ​ഡി​ക്ക​ൽ എ​ടു​പ്പി​ച്ച് വി​ശ്വാ​സ്യ​ത നേ​ടു​ന്ന​തും പ​തി​വാ​യി​രു​ന്നു. ആ​റ് മാ​സം മു​മ്പ് വീ​ണ്ടും സ​മീ​പി​ച്ച​പ്പോ​ൾ മൂ​വ​രും ചേ​ർ​ന്ന് നെ​ത​ർ​ലെ​ൻ​ഡി​ൽ ഉ​യ​ർ​ന്ന ശ​മ്പ​ള​ത്തി​ൽ ജോ​ലി ശ​രി​യാ​യ​താ​യി അ​റി​യി​ക്കു​ക​യും അ​വി​ടു​ത്തെ സ​ർ​ക്കാ​രി​ന്‍റെ വ്യാ​ജ എം​ബ്ലം പ​തി​പ്പി​ച്ച എ​ഗ്രി​മെ​ന്‍റ് കൈ​മാ​റു​ക​യും ചെ​യ്തു.

മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വി​ദേ​ശ​ത്ത് പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ യാ​ഷി​മി​ന്‍റെ ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ങ്ങ​ൾ വ​ഞ്ചി​ക്ക​പ്പെ​ട്ട​താ​യി മ​ന​സി​ലാ​ക്കു​ന്ന​ത്. പ്ര​തി​ക​ൾ മു​മ്പും ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പേ​രെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​താ​യി സൂ​ച​ന​യു​ണ്ട്. തു​ട​ർ​ന്ന് ശാ​സ്‌​താം​കോ​ട്ട പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. സി.​ഐ മ​ഹേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​സ്.​ഐ വി​ന​യ​ൻ, ഡ​ബ്ല്യൂ.​പി.​സി ആ​നി തോ​മ​സ്, സി.​പി.​ഒ ദി​ൽ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman arrested for cheating lakhs on job offer
Next Story