Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവുമായി വഴക്കിട്ട യുവതിയും മൂന്ന് പിഞ്ചു മക്കളും മരിച്ച നിലയിൽ; മക്കൾക്ക് വിഷം നൽകി ജീവനൊടുക്കിയെന്ന് നിഗമനം

text_fields
bookmark_border
ഭർത്താവുമായി വഴക്കിട്ട യുവതിയും മൂന്ന് പിഞ്ചു മക്കളും മരിച്ച നിലയിൽ; മക്കൾക്ക് വിഷം നൽകി ജീവനൊടുക്കിയെന്ന് നിഗമനം
cancel

മംഗളൂരു(കർണാടക): മാണ്ട്യയില്‍ മൂന്ന് പിഞ്ചു കുട്ടികൾ വിഷം അകത്ത് ചെന്നും മാതാവ് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഹൊളെ മധൂര്‍ ബീഡിയില്‍ ഉസ്‌ന കൗസര്‍(30), മക്കള്‍ ഹാരിസ്(ഏഴ്), ആലിസ(നാല്), ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്.

ഉസ്നയും ഭർത്താവ് അകീലുമായി കഴിഞ്ഞ ദിവസം രാത്രി വഴക്കുണ്ടായിരുന്നതായി അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചു.

യുവതി മക്കള്‍ക്ക് ആഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം തൂങ്ങിമരിച്ചതായാണ് പ്രാഥമിക നിഗമനം എന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ല.

മധൂര്‍ ടൗണില്‍ നഴ്‌സിംഗ് ഹോമില്‍ ജോലിചെയ്യുകയാണ് ഉസ്‌ന. കാര്‍ മെക്കാനിക്കാണ് ഭർത്താവ് അകീൽ. സംഭവത്തിന് പിറകിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - woman and three children found dead
Next Story