Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Woman and paramour paraded naked by villagers in Jharkhand police book 60 people
cancel
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെയും യുവതിയെയും...

യുവാവിനെയും യുവതിയെയും നഗ്​നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു; 60ഒാളം പേർക്കെതിരെ കേസ്​

text_fields
bookmark_border

റാഞ്ചി: ഝാർഖണ്ഡിൽ യുവതിയെയും കാമുകനെയും നഗ്​നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ച്​ ഗ്രാമവാസികൾ. ധുംകയിലെ ബദ്ദല്ലി ഗ്രാമത്തിലാണ്​ സംഭവം. സംഭവത്തിൽ ഗ്രാമത്തിലെ 60ഓളം പേർക്കെതിരെ പൊലീസ്​ കേസെടുത്തു.

ഒരേ ഗ്രാമത്തിൽനിന്നുള്ളവരാണ്​ യുവാവും യുവതിയും. ദിവ​സവേതനത്തിന്​ തൊഴിലെടുക്കുന്നവരാണ്​ ഇവരും. ചൊവ്വാഴ്ച യുവതിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി മർദിക്കുകയും ബന്ധിയാക്കുകയുമായിരുന്നു.

തുടർന്ന്​ ഇരുവരെയും കയറുകൊണ്ട്​ ബന്ധിക്കുകയും ഗ്രാമത്തിലൂടെ ഒരു കിലോമീറ്ററോളം നടത്തിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ പൊലീസ്​ ഉടൻ സ്​ഥലത്തെത്തി.

യുവതിയുടെ വിവാഹം കഴിഞ്ഞതാണ്​. ഭർത്താവ്​ ഒരു വർഷത്തോളമായി സെൻട്രൽ ജയിലില​ും​. കൂലിത്തൊഴിലായതിനാൽ കഷ്​ടപ്പെട്ടാണ്​ യുവതി കുടുംബം നോക്കിയിരുന്നത്​. ജോലിക്കിടെയാണ്​ യുവാവുമായി പരിചയത്തിലാകുകയായിരുന്നു​.

ചൊവ്വാഴ്ച യുവതിയെ കാണാനായി യുവാവ്​ വീട്ടിലെത്തി​യതോടെയാണ്​ ദാരുണ സംഭവം അരങ്ങേറിയത്​. യുവതിയെയും യുവാവിനെയും മർദിച്ച പ്രതികളെ തിരിച്ചറിഞ്ഞതായും നടപടി സ്വീകരിക്കുമെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWomanparamour
News Summary - Woman and paramour paraded naked by villagers in Jharkhand police book 60 people
Next Story