Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക​ടം​കൊ​ടു​ത്ത പ​ണം...

ക​ടം​കൊ​ടു​ത്ത പ​ണം തി​രി​ച്ചു​വാ​ങ്ങാ​ൻ പോ​യ യു​വ​തി​യെ​യും പേ​ര​ക്കു​ട്ടി​യെ​യും കൊ​ന്നു

text_fields
bookmark_border
crime
cancel

ബം​ഗ​ളൂ​രു: ക​ട​മാ​യി ന​ൽ​കി​യ പ​ണം തി​രി​ച്ചു​വാ​ങ്ങാ​ൻ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ യു​വ​തി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പേ​ര​ക്കു​ട്ടി​യും കൊ​ല്ല​പ്പെ​ട്ടു. ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല​യി​ൽ ക​ൽ​കെ​രെ ഗ്രാ​മ​ത്തി​ലെ സി. ​ജ​യ​മ്മ (46), ര​ണ്ട​ര വ​യ​സ്സു​ള്ള കു​ട്ടി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി ചാ​ക്കി​ൽ കെ​ട്ടി മാ​ണ്ഡ്യ ജി​ല്ല​യി​ൽ ബെ​ള്ളൂ​രു പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ത​ടാ​ക​ത്തി​ൽ ത​ള്ളി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഈ ​മാ​സം 12നാ​ണ് ജ​യ​മ്മ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്. മാ​ണ്ഡ്യ ആ​ദി​ചു​ഞ്ച​ന​ഗി​രി​യി​ൽ ബ​ന്ധു​വി​ന് ക​ടം കൊ​ടു​ത്ത പ​ണം തി​രി​കെ കി​ട്ടി​യി​ട്ടേ മ​ട​ങ്ങി​വ​രൂ എ​ന്ന് പ​റ​ഞ്ഞാ​ണ് പോ​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മ​ക​ൻ പ്ര​വീ​ൺ നി​ര​ന്ത​രം വി​ളി​ച്ചെ​ങ്കി​ലും മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച്ഓ​ഫാ​യ നി​ല​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.തു​ട​ർ​ന്ന് പ്ര​വീ​ണി​ന്റെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​ജ്ഞാ​ത​ൻ വി​ളി​ച്ച് അ​മ്മ​യെ​യും പി​ഞ്ചു​കു​ഞ്ഞി​നെ​യും കൊ​ന്ന് ചാ​ക്കി​ൽ കെ​ട്ടി ത​ടാ​ക​ത്തി​ൽ ത​ള്ളി​യ​താ​യി അ​റി​യി​ച്ചു. അ​തോ​ടെ വി​ളി​ച്ച​യാ​ൾ ഫോ​ൺ സ്വി​ച്ച്ഓ​ഫ് ചെ​യ്തു.

പ്ര​വീ​ൺ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് ത​ടാ​ക​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പൊ​ലീ​സ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaCrime NewsMurder Case
News Summary - woman and her nephew were killed when they went to return the money they had lent.
Next Story