Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രേഖകൾ ഇല്ലാത്ത 79.5 ലക്ഷവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
അൻസിഫ്
പെരിന്തൽമണ്ണ: രേഖകൾ ഇല്ലാത്ത 79.5 ലക്ഷം രൂപയുമായി ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മുല്ലക്കൽ വീട്ടിൽ അൻസിഫിനെ (32) പൊലീസ് പിടികൂടി.
കോയമ്പത്തൂരിൽനിന്ന് എറണാകുളത്തേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പെരിന്തൽമണ്ണ മനഴി സ്റ്റാൻഡിനു സമീപം എസ്.ഐ സി.കെ. നൗഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.
സ്വർണ ഇടപാട് നടത്തിയ പണമാണെന്നാണ് പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇതിന് രേഖകളില്ല. കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെൻറിനും ആദായനികുതി വിഭാഗത്തിനും കൈമാറുമെന്ന് എസ്.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

