Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒന്നര കിലോ കഞ്ചാവുമായി...

ഒന്നര കിലോ കഞ്ചാവുമായി ത​മി​ഴ്‌​നാ​ട് സ്വദേശി പിടിയിൽ

text_fields
bookmark_border
buvaneshvi
cancel
camera_alt

ഭു​വ​നേ​ഷ്​​വി

തി​രൂ​ർ: ഒ​ന്ന​ര കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി തി​രൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. ആ​ര്‍.​പി.​എ​ഫ്, എ​ക്‌​സൈ​സ് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്‌​നാ​ട് മ​ധു​രൈ ലിം​ഗ​പ്പ നാ​യി​ക്ക​ന്നൂ​ര്‍ സ്വ​ദേ​ശി ഭു​വ​നേ​ഷ്​​വി​യെ​യാ​ണ്​ (19) അ​റ​സ്റ്റ് ചെ​യ്ത​ത്.

പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള റേ​വ് പാ​ര്‍ട്ടി​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന ട്രെ​യി​നു​ക​ള്‍ വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

തി​രൂ​ര്‍ എ​ക്‌​സൈ​സ് റേ​ഞ്ച്​ ഇ​ന്‍സ്‌​പെ​ക്ട​റും പാ​ര്‍ട്ടി​യും തി​രൂ​ര്‍ ആ​ര്‍.​പി.​എ​ഫ്, ആ​ര്‍.​പി.​എ​ഫ് ക്രൈം ​പ്രി​വ​ന്‍ഷ​ന്‍ ആ​ൻ​ഡ് ഡി​റ്റ​ക്ഷ​ന്‍ സ്‌​ക്വാ​ഡ്, മ​ല​പ്പു​റം എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍സ് ബ്യൂ​റോ എ​ന്നി​വ​യു​മാ​യി ന​ട​ത്തി​യ സം​യു​ക്ത റെ​യ്ഡി​ലാ​ണ് തി​രൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍നി​ന്ന് പി​ടി​കൂ​ടി​യ​ത്. ക്രി​സ്​​മ​സ്, ന്യൂ ​ഇ​യ​ര്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വി‍െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ലേ​ക്കു​ള്ള മ​ദ്യ, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ത​ട​യു​ന്ന​തി​ന് തി​രൂ​രി​ല്‍ എ​ക്‌​സൈ​സും, ആ​ര്‍.​പി.​എ​ഫും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ നൂ​റി​ല​ധി​കം കു​പ്പി ഗോ​വ​ന്‍ മ​ദ്യം പി​ടി​കൂ​ടി​യി​രു​ന്നു.

സം​യു​ക്ത പ​രി​ശോ​ധ​യി​ല്‍ ആ​ര്‍.​പി.​എ​ഫ് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സു​നി​ല്‍ കു​മാ​ര്‍, എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഒ. ​സ​ജി​ത, ആ​ര്‍.​പി.​എ​ഫ് ക്രൈം ​പ്രി​വ​ന്‍ഷ​ന്‍ ആ​ൻ​ഡ് ഡി​റ്റ​ക്ഷ​ന്‍ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കോ​ണ്‍സ്റ്റ​ബി​ള്‍ ടി. ​വി​ജേ​ഷ്, ദി​ലീ​പ്, ആ​ര്‍.​പി.​എ​ഫ് ഹെ​ഡ് കോ​ണ്‍സ്റ്റ​ബി​ള്‍ സ​തീ​ഷ്, എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍സ് പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ര്‍ വി.​കെ. സൂ​ര​ജ്, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ര്‍ (ഗ്രേ​ഡ്) എ​ല്‍. ബാ​ബു, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍ കെ.​വി. റി​ബീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis case
News Summary - With one and a half kilos of cannabis Youth arrested in Tirur
Next Story