ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsപിടിയിലായവർ
പറവൂർ: മന്നം കവലയിൽ വാഹന പരിശോധനക്കിടെ ലഹരി ഉൽപന്നങ്ങളുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. ആലങ്ങാട് കരിങ്ങാംതുരുത്ത് സ്വദേശികളായ മേക്കര വീട്ടിൽ ജിസ്മോൻ ( 21), തുളസിവില്ല തറയിൽ വീട്ടിൽ അഭിജിത്ത് (20) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 0.73 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർ എസ്.എ. സനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. ഷൈൻ, പി.എസ്. ബസന്ത് കുമാർ, നിഖിൽ കൃഷ്ണ, ജോൺ ജോസഫ് സജീവ് എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.