ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ
text_fieldsക്രിസ്റ്റിൻ
ജോസ്
കോതമംഗലം: ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ. കുത്തുകുഴി മാരമംഗലം അമ്പാട്ടുവീട്ടിൽ ക്രിസ്റ്റിൻ ജോസി (30) നെയാണ് എക്സൈസ് പിടികൂടിയത്. നെല്ലിമറ്റം റോഡിലെ പട്രോളിങ്ങിനിടെ കുത്തുകുഴി മാരമംഗലം സെന്റ് ജോർജ് പള്ളിയുടെ സമീപത്തു സംശയാസ്പദമായി കണ്ട കാറിൽ നടത്തിയ പരിശോധനയിൽ 335 ഗ്രാം ഹഷീഷ് ഓയിൽ കണ്ടെടുത്തു. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ക്രിസ്റ്റിൻ ജോസ് മൂന്നാഴ്ച മുമ്പ് ബിന്റോ എന്ന അങ്കമാലി സ്വദേശിയിൽനിന്ന് ഒരു കിലോ ഹഷീഷ് ഓയിൽ ഒന്നര ലക്ഷം രൂപക്ക് വാങ്ങിയതാണെന്നും ചെറിയ കുപ്പികളിലാക്കി 500,1000,2000 രൂപക്ക് ചില്ലറ വിൽപന നടത്തുകയായിരുന്നു എന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഇയാൾക്ക് ഹഷീഷ് നൽകിയ അങ്കമാലി സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കി.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ്, ഓഫിസർമാരായ കെ.എ. നിയാസ്, സിദ്ദീഖ്, ജിമ്മി, കെ.സി. എൽദോ, എം.സി. ജയൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

