എട്ടുകിലോ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ
text_fieldsകഞ്ചാവുമായി പിടിയിലായ ആനന്ദദാസ്
ചിങ്ങവനം: എട്ടുകിലോ കഞ്ചാവുമായി അസം സ്വദേശി യുവാവ് പിടിയിൽ. അസം സോനിപൂർ ലഖോപാറ ദേഖിയാൻജുലി ആനന്ദദാസിനെയാണ് (28) മാവിളങ്ങിൽനിന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്.
ആന്ധ്രയിൽനിന്ന് എത്തിച്ച കഞ്ചാവ് ജില്ലയിൽ വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വീട്ടിൽനിന്ന് എട്ടുകിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു.
മാവിളങ്ങ് ഭാഗങ്ങളിൽ ദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷണം നടത്തിവരികയായിരുന്നു. ഈ അന്വേഷണത്തിലാണ് ആനന്ദദാസിനെപ്പറ്റി വിവരം ലഭിക്കുന്നത്. ചിങ്ങവനം, നാഗമ്പടം, ചങ്ങനാശ്ശേരി പ്രദേശങ്ങളിൽ യുവാക്കൾക്കും അന്തർ സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് എത്തിച്ചുനൽകിയിരുന്നത് ഇയാളായിരുന്നെന്ന് കണ്ടെത്തി. ചൊവ്വാഴ്ച അർധരാത്രി ഒന്നോടെ എക്സൈസ് സംഘം ആനന്ദ ദാസിന്റെ വീട് വളയുകയായിരുന്നു.
എക്സൈസ് കമീഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആർ.രാജേഷ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് ബി.നായർ, കമീഷണർ സ്ക്വാഡ് ഇൻസ്പെക്ടർമാരായ ബി. ആദർശ്, വൈശാഖ് വി.പിള്ള, കമീഷണർ സ്ക്വാഡ് അസി. ഇൻസ്പെക്ടർ ഫിലിപ് തോമസ്, സ്ക്വാഡ് അംഗങ്ങളായ കെ.എൻ. സുരേഷ്, എം. അസീസ്, നജുമുദ്ദീൻ, എസ്. ഷിജു, അനിലാൽ, വിമൽ, കൃഷ്ണകുമാർ, മണിക്കുട്ടൻ, അനസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.