Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയുടെ ബന്ധുക്കള്‍ ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

text_fields
bookmark_border
ഭാര്യയുടെ ബന്ധുക്കള്‍ ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
cancel
camera_alt

തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശ​ുപത്രിയിൽ ചികിത്സയിലുള്ള ജസ്റ്റസ് 

പാറശ്ശാല: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ ബന്ധുക്കളും ഗുണ്ടകളും ചേർന്ന് ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി. മര്യാപുരം കൊച്ചോട്ടുകോണം കരിക്കിന്‍വിള ഭാഗത്ത് വടക്കെ കുഴിവിള വീട്ടില്‍ ജസ്റ്റസിനെയാണ് (48) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.30 നാണ് സംഭവം.

കുടുംബവഴക്കിനെ തുടര്‍ന്ന് ഒരു വര്‍ഷമായി പിണങ്ങി മാറി മറ്റൊരു വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു ജസ്റ്റസിന്‍റെ ഭാര്യയും മക്കളും. തുടർന്ന് അവർ പാറശ്ശാല പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച പൊലീസിനൊപ്പം ഭാര്യയും അവരുടെ ബന്ധുക്കളും ഭർതൃഗൃഹത്തില്‍ എത്തി.

പൊലീസ് വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് യുവതിെയയും മക്കളെയും വീട്ടിലേക്ക് പ്രവേശിപ്പിച്ചു. ഇതറിഞ്ഞ് വീടിനുസമീപത്ത് ജസ്റ്റസ് എത്തി. പിന്നീടുണ്ടായ തർക്കത്തിൽ ഭാര്യയുടെ ബന്ധുക്കള്‍ കമ്പി കൊണ്ട് തലക്കടിച്ചു വീഴ്ത്തുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ജസ്റ്റസിനെ നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - wife's relatives stabbed husband
Next Story