ജോലിക്ക് പോവാൻ അനുവദിച്ചില്ല; ഭാര്യ ഭർത്താവിന്‍റെ മേൽ തിളച്ച എണ്ണ ഒഴിച്ചു
text_fieldsഗൂഢല്ലൂർ: ജോലിക്ക് പോവാൻ അനുവദിക്കാത്തതിനാൽ ഭർത്താവിന്‍റെ മേൽ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. തമിഴ്നാട് കടലോറൻ കാട്ടുമന്നാർ കോയിലിലുളള ഗ്രാമത്തിലാണ് സംഭവം. ഭർത്താവ് സി കണ്ണൻ (41)നൽകിയ പരാതിയിൽ ഭാര്യ ദിവ്യ ഭാരതി (30) യെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ മൂന്ന് വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്.
കുഴൽക്കിണർ കുഴിക്കുന്ന യൂനിറ്റ് നടത്തുന്ന കണ്ണന്, ഭാര്യ സമീപത്തുളള അരിമില്ലിൽ ജോലിക്ക് പോകുന്നതിനോട് താൽപര്യം ഇല്ലായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും സ്ഥിരം വഴക്ക് നടക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടന്ന ബുധനാഴ്ചയും പരസ്പരം വഴക്കിട്ടതിന് ശേഷം കണ്ണൻ കിടന്നുറങ്ങി. ഭക്ഷണം തയ്യാറാക്കൻ എണ്ണതിളപ്പിച്ചിരുന്ന ദിവ്യ കിടന്നുറങ്ങിയ കണ്ണന്‍റെ മുട്ടിന് താഴെക്ക് എണ്ണ കമിഴ്ത്തുകയായിരുന്നു.
വേദനകൊണ്ടുളള നിലവിളി കേട്ട് ഓടിവന്ന പരിസരവാസികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചു. 10 ശതമാനത്തോളം പൊള്ളേലേറ്റതായും ആരോഗ്യനില തൃപ്തികരമാമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

