Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുടുംബ കലഹം;...

കുടുംബ കലഹം; തിരുവനന്തപുരത്ത്​ ഭർത്താവിനെ വെട്ടിക്കൊന്നത്​ ഭാര്യ

text_fields
bookmark_border
sumalatha
cancel

വെ​ള്ള​റ​ട: ഗൃ​ഹ​നാ​ഥ​ന്‍ വീ​ട്ടി​ല്‍ വെ​ട്ടേ​റ്റ്​ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭാ​ര്യ ഷീ​ബ എ​ന്ന സു​മ​ല​ത​യെ (42) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​മ്പൂ​രി ക​ണ്ടം​തി​ട്ട ജി​ബു ഭ​വ​നി​ല്‍ സെ​ല്‍വ​മു​ത്തു​വാ​ണ്​ (52) വീ​ട്ടി​നു​ള്ളി​ല്‍ ഭാ​ര്യ​യു​ടെ വെ​ട്ടേ​റ്റു മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഉ​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സു​മ​ല​ത ഭ​ര്‍ത്താ​വി​നെ വെ​ട്ടി​ക്കൊ​ന്ന​തെ​ന്ന് സ​മ്മ​തി​ച്ചു.

രാ​വി​ലെ ടാ​പ്പി​ങ്ങി​നി​ടെ ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​യാ​യ സെ​ല്‍വ മു​ത്തു​വി​ന് അ​പ​ക​ട​ക​ര​മാ​യ വി​ധം പ​രി​ക്കേ​റ്റ് ക​ട്ടി​ലി​ല്‍ കി​ട​ക്കു​ക​യാ​ണെ​ന്ന് ഭാ​ര്യ നാ​ട്ടു​കാ​രോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. വീ​ട്ടി​ന​ക​ത്തു ക​യ​റി​യ​വ​രാ​ണ് ക​ഴു​ത്തി​നും ത​ല​ക്കും വെ​ട്ടേ​റ്റ് മ​രി​ച്ച​നി​ല​യി​ല്‍ സെ​ല്‍വ മു​ത്തു​വി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്ന്, നാ​ട്ടു​കാ​ര്‍ പൊ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​വ​ര്‍ ത​മ്മി​ല്‍ കു​ടും​ബ ക​ല​ഹം പ​തി​വാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്നു. സം​ഭ​വ ദി​വ​സ​വും ഇ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യി.

മൂ​ത്ത മ​ക​ൻ ജി​ബി​ന്‍ ​ബം​ഗ​ളൂ​രു​വി​ല്‍ ന​ഴ്‌​സി​ങ് വി​ദ്യാ​ര്‍ഥി​യാ​ണ്. മ​ക്ക​ളാ​യ ജി​ത്തു, ജി​നു എ​ന്നി​വ​ർ സം​ഭ​വ ദി​വ​സം ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഓ​ട്ടി​സം ബാ​ധി​ച്ച ഇ​ള​യ കു​ട്ടി പി​താ​വി​നൊ​പ്പ​മാ​യി​രു​ന്നു ഉ​റ​ങ്ങി​യി​രു​ന്ന​ത്. ത​ല​ക്കും ക​ഴു​ത്തി​നും ആ​ഴ​ത്തി​ല്‍ വെ​ട്ടേ​റ്റി​രു​ന്നു. മാ​ന​സി​കാ​സ്വാ​സ്ഥ്യം പ​ല​പ്പോ​ഴും സു​മ​ല​ത പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ടെ​ന്ന് അ​യ​ല്‍വാ​സി​ക​ള്‍ പ​റ​യു​ന്നു.

പൊ​ലീ​സി​നോ​ട് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍കാ​ന്‍ മ​ടി​ച്ചെ​ങ്കി​ലും പി​ന്നീ​ട്, വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ക​യും കൊ​ല്ലാ​നു​പ​യോ​ഗി​ച്ച ആ​യു​ധം വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് എ​ടു​ത്തു​ന​ല്‍കു​ക​യും ചെ​യ്തു. സെ​ല്‍വ മു​ത്തു​വി​െൻറ മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestwife
News Summary - Wife arrested in husband death
Next Story