ഭര്‍ത്താവിനെയും മകനെയും കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍
text_fieldsഇടതുവശത്ത് ഹരിണി, കാമുകൻ വിനയ്, വലതുവശത്ത് ഭർത്താവ് അഭിനന്ദൻ (35), അഞ്ച് വയസ്സുള്ള മകൻ യദുവീർ
ബംഗളൂരു: ചിക്കബനവാരയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറുടെയും അഞ്ച് വയസ്സുള്ള മകന്റെയും ദുരൂഹ മരണങ്ങൾ നാടകീയ വഴിത്തിരിവിലേക്ക്. കൊലപാതകങ്ങൾ ആസൂത്രണം ചെയ്തത് ഭാര്യയും കാമുകനുമാണെന്ന് പൊലീസ് ആരോപിച്ചു. ഗുഡ്ഡബസവപുരയിൽ താമസിക്കുന്ന അഭിനന്ദൻ (35), അഞ്ച് വയസ്സുള്ള മകൻ യദുവീർ എന്നിവരാണ് കൊല്ലപ്പെട്ടത്.
അഭിനന്ദന്റെ ഭാര്യ ഹരിണി, കാമുകൻ വിനയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിനന്ദൻ തങ്ങളുടെ ബന്ധത്തിന് തടസ്സമാണെന്ന് കരുതിയാണ് ഹരിണിയും വിനയും അഭിനന്ദനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. വിവാഹമോചനം നേടാനും വിനയ്ക്കൊപ്പം ജീവിക്കാനും ഹരിണി നിർബന്ധിച്ചിരുന്നു. 2021 ലാണ് അഭിനന്ദനും ഹരിണിയും വിവാഹിതരായത്.
2024 ൽ സ്നാപ്ചാറ്റ് വഴിയാണ് ഹരിണി വിനയിയെ പരിചയപ്പെട്ടതെന്നും ബന്ധം പ്രണയത്തിലേക്ക് വളർന്നതും. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അഭിനന്ദൻ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഏകദേശം 15 ദിവസം മുമ്പ്ഭാര്യയുടെ കോൾ ഡീറ്റെയിൽ രേഖകൾ ലഭിക്കാൻ അഭിനന്ദൻ പൊലീസിനെ സമീപിച്ചതായി റിപ്പോർട്ടുണ്ട്. ഇത് ദമ്പതികൾക്കിടയിൽ തർക്കങ്ങൾക്ക് കാരണമായി.
ആഗസ്റ്റ് 16 ഞായറാഴ്ച വീട്ടിലെ സി.സി.ടി.വി കാമറകൾ ഓഫ് ചെയ്ത ശേഷം രാത്രി 11 മണിയോടെ വിനയ് വീട്ടിലെത്തി അഭിനന്ദനും മകനും ഉറങ്ങിയശേഷം ഹരിണിയും വിനയും അഭിനന്ദനെയും മകനെയുംകഴുത്തു ഞെരിച്ച്, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ ഹരിണി പൊലീസിനെ വിളിച്ച് ഭർത്താവും മകനും മരിച്ച നിലയില്‍ കണ്ടെത്തി എന്നു പറഞ്ഞു. അന്വേഷണത്തിലും ചോദ്യം ചെയ്യലിലും കൊലപാതക ഗൂഢാലോചന പുറത്തുവന്നതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

