മകനെ കൊലപ്പെടുത്തിയെന്ന ഭർത്താവിന്‍റെ പരാതിയിൽ ഭാര്യയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ
text_fieldsചെന്നൈ: മകനെ കൊലപ്പെടുത്തിയെന്ന പിതാവിന്‍റെ പരാതിയിൽ ഭാര്യയെയും ലെസ്ബിയൻ പങ്കാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ചിന്നതി ഗ്രാമത്തിലെ സുരേഷ്-ഭാരതി ദമ്പതികളുടെ ഇളയ മകനെയാണ് ഭാര്യ ഭാരതി കൊലപ്പെടുത്തിയെന്നാരോപിച്ച് പരാതി നൽകിയത്.
നവംബർ അഞ്ചിന് പാൽ കുടിക്കുന്നതിനിടെ കുഞ്ഞ് കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. തുടർന്നാണ് ഭാര്യ ഭാരതിയും ലെസ്ബിയൻ പങ്കാളിയായ സുമിത്രയും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് ആരോപിച്ച് സുരേഷ് പൊലീസിൽ പരാതി നൽകിയത്.
കൂലിപ്പണിക്കാരനായ സുരേഷും (38) ഭാരതിയും (26) നാലും അഞ്ചും വയസ്സുള്ള കുട്ടികളുടെ മാതാപിതാക്കളാണ്. അഞ്ചുമാസം മുമ്പാണ് മൂന്നാമത്തെ കുട്ടി ജനിച്ചത്.
സുരേഷിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി പറയുന്നത് ഇങ്ങനെ: പാൽ കുടിക്കുന്നതിനിടെ കുഞ്ഞ് കുഴഞ്ഞ് വീണ് അബോധാവസ്ഥയിലായതിനെ തുടർന്ന് കേളമംഗലം ഗവൺമെന്‍റെ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംസ്കാര ചടങ്ങുകളും നേരത്തെ നടന്നു. മകനെ ഭാര്യ മനഃപൂർവം കൊലപ്പെടുത്തിയതാണെന്ന് സുരേഷ് സംശയം ഉന്നയിച്ചതോടെയാണ് പൊലീസ് അന്വേഷണത്തിലെക്കെത്തുന്നത്. ഭാരതിയുടെ ഫോൺ പരിശോധിച്ചപ്പോൾ സുമിത്രയുമായുള്ള ഫോട്ടോകളും ശബ്ദസന്ദേശങ്ങളും കണ്ടെത്തി.
പൊലീസ് അന്വേഷണത്തിൽ സുമിത്രയും ഭാരതിയും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നെന്നും ഭാരതിയുടെ പ്രസവത്തിന് ശേഷം ഒരുമിച്ച് ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് അവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾക്കിടയാക്കി. ഇതാണ് കുഞ്ഞിന്‍റെ കൊലപാതകത്തിലെക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയതായുള്ള ഭാരതിയുടെ ശബ്ദസന്ദേശങ്ങളും സുരേഷ് പൊലീസിന് കൈമാറി.
ഭാരതിയെയും ലെസ്ബിയൻ പങ്കാളി സുമിത്രയെയും കേളമംഗലം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

